കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്ത്യ ഏറ്റവും ആശങ്കപ്പെട്ടിരുന്നത് മസൂദ് അസ്ഹറിനെ കുറിച്ചാണ്. 2000 മുതല്‍ ഇയാളില്‍ നിന്ന് നേരിടേണ്ടി വന്ന ഭീകരാക്രമണങ്ങളാണ് ഇന്ത്യയെ ഭയപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.

അതേസമയം ഇന്ത്യയോ പാകിസ്താനോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസ്ഹര്‍ മാര്‍ച്ച് രണ്ടിനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥീകരിച്ചിട്ടില്ലെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായി മസൂദ് അസ്ഹറിന്റെ സഹോദരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടോ?

മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടോ?

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം പാകിസ്താന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗികമായി ഇക്കാര്യം ഒരു ഏജന്‍സിയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം അഭ്യൂഹങ്ങള്‍ സത്യമാണെങ്കില്‍ ഇന്ത്യക്ക് സന്തോഷിക്കാനുള്ള അവസരമാണിത്. മസൂദ് അസ്ഹറിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് ദീര്‍ഘകാലമായി ഇന്ത്യ ആവശ്യപ്പെടുന്ന കാര്യമാണ്.

ബാലക്കോട്ടില്‍ പരിക്കേറ്റോ

ബാലക്കോട്ടില്‍ പരിക്കേറ്റോ

വ്യോമസേന ബാലക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ സൈനിക ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും, ഗുരുതരാവസ്ഥയിലായിരുന്ന മസൂദ് അസ്ഹര്‍ പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.

പാകിസ്താന്‍ പറഞ്ഞത്....

പാകിസ്താന്‍ പറഞ്ഞത്....

മസൂദ് അസ്ഹര്‍ പാകിസ്താനില്‍ തന്നെയുണ്ടെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അസുഖമാണെന്നും, ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താന്‍ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദുമായി പാകിസ്താന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടെന്നും, പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കില്ലെന്നാണ് മസൂദ് അസ്ഹര്‍ പറഞ്ഞതെന്നുമാണ് മെഹമ്മൂദ് ഖുറേഷി പറഞ്ഞിരുന്നത്.

ട്വിറ്ററില്‍ ഹാഷ്ടാഗ്

ട്വിറ്ററില്‍ ഹാഷ്ടാഗ്

ട്വിറ്ററില്‍ മസൂദ് അസ്ഹര്‍ ഡെഡ് എന്ന ഹാഷ്ടാഗ് നിരന്തരമായി ട്വീറ്റ് ചെയ്താണ് ഇന്ത്യക്കാര്‍ ഇത് ആഘോഷമാക്കിയിരിക്കുന്നത്. ബാലക്കോട്ടിലെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മസൂദ് അസ്ഹര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. മസൂദ് അസ്ഹര്‍ അസുഖത്തെ തുടര്‍ന്ന് സാധാരണ മരണമാണ് വരിച്ചതെന്ന് പാകിസ്താന്‍ പുറത്തുവിടുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്നത്. ഇന്ത്യക്ക് ക്രെഡിറ്റ് നല്‍കാതിരിക്കുന്നതിന് വേണ്ടിയാണിതെന്ന് ചിലര്‍ പറയുന്നു.

സത്യാവസ്ഥ എങ്ങനെ

സത്യാവസ്ഥ എങ്ങനെ

ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ സത്യാവസ്ഥ എത്രയുണ്ടെന്ന് വ്യക്തമല്ല. പക്ഷേ മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്നും, അദ്ദേഹം ചികിത്സയിലാണെന്നുമുള്ള വാദം പരിഗണിക്കുമ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടതായി സംശയിക്കാവുന്നതാണ്. അതേസമയം ഇന്ത്യയുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടത് എന്ന കാര്യം തെളിയിക്കേണ്ടതാണ്. മാര്‍ച്ച രണ്ടിന് തന്നെ മസൂദ് അസ്ഹര്‍ മരിച്ചെന്നാണ് പാകിസ്താന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടുത്ത അഭ്യൂഹങ്ങള്‍

കടുത്ത അഭ്യൂഹങ്ങള്‍

ആക്രമണത്തിന് പിന്നാലെ മസൂദ് അസ്ഹര്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും, ഇയാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം പാകിസ്താന്‍ സൈനിക ആശുപത്രിയില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സാധാരണ പ്രമുഖ രോഗികള്‍ മരിച്ചാല്‍ മെഡിക്കല്‍ ബുളറ്റിനില്‍ അറിയിപ്പുണ്ടാകാറുണ്ട്.

ആരോഗ്യ സ്ഥിതി മോശം

ആരോഗ്യ സ്ഥിതി മോശം

മസൂദ് മരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണ്. നിത്യേന അ ദ്ദേഹം ഡയാലിസിസിന് വിധേയമാകാറുണ്ട്. വൃക്കസംബന്ധമായ അസുഖമാണ് അദ്ദേഹത്തിനുള്ളത്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും അദ്ദേഹത്തിന് സാധിക്കില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം കശ്മീരില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന വാദം വ്യാജമാണെന്ന് പാകിസ്താന്‍ പറഞ്ഞിരുന്നു. അതേസമയം മസൂദ് അസ്ഹറിന്റെ മരണം സംബന്ധിച്ച് ഇന്ത്യ പാക് വാദം ഉറപ്പായിരിക്കുകയാണ്.

കര്‍ഷക റാലി റദ്ദാക്കി രാഹുല്‍ ഗാന്ധി... പഞ്ചാബില്‍ ഒരുക്കുന്നത് ജവാന്‍ റാലി!!കര്‍ഷക റാലി റദ്ദാക്കി രാഹുല്‍ ഗാന്ധി... പഞ്ചാബില്‍ ഒരുക്കുന്നത് ജവാന്‍ റാലി!!

English summary
speculation rifes masood azhar is dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X