വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ കാര്‍ ഇടിച്ച് കൊന്നു
ദില്ലി: ദില്ലിയില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ രണ്ട് പൊലീചുകാരെ ഇടിച്ച് കൊന്നു. കലിന്ദി കുഞ്ച് പ്രദേശത്താണ് സംഭവം. ബാരിക്കേഡുകള്‍ക്ക് സമീപം നിന്നാണ് പൊലീസുകാര്‍ വാഹനപരിശോധന നടത്തിയത്. ഈ ബാരിക്കേഡുകള്‍ തകര്‍ത്താണ് അമിത വേഗത്തിലെത്തിയ കാര്‍ പൊലീസുകാരെ ഇടിച്ചിട്ടത്. ഇടിച്ചിട്ട് ശേഷം നൂറ് മീറ്ററോളം പൊലീസുകാരെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് കാര്‍ നിര്‍ത്തിയത്.
പതിവ് വാഹനപരിശോധനയ്ക്കിടെയാണ ്‌സംഭവം. പൊലവീസ് ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയ കാര്‍ കൈകാണിച്ച് തടാന്‍ ശ്രമിച്ച എഎസ്‌ഐയും കോണ്‍സ്റ്റബിളുമാണ് കാര്‍ പാഞ്ഞു കയറി മരിച്ചത്. ഗാസിയാബാദുകാരനായ ഹേമന്ദ് എന്ന യുവാവാണ് കാര്‍ ഓടിച്ചിരുന്നത്.

ഇയാള്‍ മദ്യലഹരിയിലായിരുന്നു. ജയ്ട്ട്പൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ആ നാഗേന്ദര്‍ കോണ്‍സ്റ്റബിള്‍ പ്രഹഌദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു കോണ്‍സ്റ്റബിളിന് പരിക്കേറ്റു. പ്രതിയ്‌ക്കെതിരെ ഐപിസി 304എ, ഐപിസി 297 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രണ്ട് പൊലീസുകാരം സംഭവസ്ഥലത്ത് തന്നെ മരിയ്ക്കുകയായിരുന്നു. പരിക്കേറ്റയാള്‍ അപ്പോളോ ആശുപത്രിയില്‍ ചികിസ്തയിലാണ്.












Click it and Unblock the Notifications