കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിജി ബില്‍ ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും നിയമം ഒരുപോലെയെന്ന് അമിത് ഷാ!!

Google Oneindia Malayalam News

ദില്ലി: എസ്പിജി ബില്‍ രാജ്യസഭയില്‍ പാസാക്കി. വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. അതേസമയം ഗാന്ധി കുടുംബത്തെ മുന്നില്‍ കണ്ട് ഭേദഗതി ചെയ്തതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് അഞ്ചാം തവണയാണ് എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നാല് തവണയും ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ഭേദഗതി വരുത്തിയതെന്നും അമിത് ഷാ തുറന്നടിച്ചു.

1

അതേസമയം സിപിഎമ്മിന് രാഷ്ട്രീയ പകപോക്കലിനെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും അമിത് ഷാ പറഞ്ഞു. 120ലധികം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച്ച പരിശോധിക്കും. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അലര്‍ട്ട് ഉണ്ടായത്. എന്നാല്‍ മറ്റൊരു കാര്‍ പരിശോധനയില്ലാതെയാണ് അകത്ത് കയറിയത്. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലും ഐജിയെ അറിയിക്കാമായിരുന്നു. അതല്ലെങ്കില്‍ എന്നെ അറിയിക്കാമായിരുന്നു. എന്നാല്‍ മാധ്യമങ്ങളെ കാണാനാണ് അവര്‍ മെനക്കെട്ടതെന്നും അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധി കറുത്ത എസ്‌യുവിയില്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പ്രിയങ്കയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. പിന്നാലെയെത്തിയ മറ്റൊരു കാര്‍ കോണ്‍ഗ്രസ് നേതാവ് ശാരദ ത്യാഗിയുടേതാണെന്നും അമിത് ഷാ പറയുന്നു. അത് അവിചാരിതമായി സംഭവിച്ചതാണെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം താന്‍ പ്രിയങ്കയുടെ വീട്ടിലേക്ക് വന്നപ്പോള്‍ കാര്യമായുള്ള സുരക്ഷകളൊന്നും ക ണ്ടില്ലെന്നും, കാറിനകത്ത് ആരാണ് ഇരിക്കുന്നതെന്ന് പോലും അവര്‍ നോക്കിയില്ലന്നും ശാരദ ത്യാഗി പറഞ്ഞു.

പാര്‍ലമെന്റിന് ഉള്ളില്‍ പ്രതിഷേധിക്കാനാണ് ശ്രമിക്കുകയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ നിഷേധിച്ചത് മനപ്പൂര്‍വമാണെന്നും പാര്‍ട്ടി പറയുന്നു. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണന്നും അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. അതേസമയം ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഒഴിവാക്കുമ്പോള്‍ മാത്രമാണഅ പ്രതിഷേധമെന്നും, മന്‍മോഹന്‍സിംഗിന്റെ സുരക്ഷ ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധമൊന്നും കണ്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

 ബിജെപിയുടെ ആ ഗെയിം പ്ലാന്‍ പൊളിഞ്ഞു... ഇനി പുതുമുഖ മുഖ്യമന്ത്രിമാരില്ല, കളി പഠിച്ച് കോണ്‍ഗ്രസ് ബിജെപിയുടെ ആ ഗെയിം പ്ലാന്‍ പൊളിഞ്ഞു... ഇനി പുതുമുഖ മുഖ്യമന്ത്രിമാരില്ല, കളി പഠിച്ച് കോണ്‍ഗ്രസ്

English summary
spg bill amendment not aimed at gandhis says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X