സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി ദില്ലിയില്‍ ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍
ബംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്കുള്ള സപൈസ് ജെറ്റ് വിമാനം അടിയന്തരമായി ദില്ലിയില്‍ ഇറക്കി.വിമാനത്തിന്‌റെ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

176 യാത്രക്കാരാണ് സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് 136ല്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഇന്ദിരഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കാനുള്ള സൗകര്യം ചെയ്തു.












Click it and Unblock the Notifications