വിമാനടിക്കറ്റും ഇനി ഇന്സ്റ്റാള്മെന്റില് ലഭിക്കും
മുംബൈ: ഇനി നിങ്ങള്‍ക്ക് വിമാനടിക്കറ്റും ഇന്‍സ്റ്റാള്‍മെന്റ് വഴി ലഭിക്കും. വളരെ വ്യത്യസ്തമായ പദ്ധതിയുമായാണ് വിമാനക്കമ്പനി യാത്രക്കാരെ ആകര്‍ഷിക്കാനെത്തുന്നത്. ഇന്സ്റ്റാള്മെന്റില് എന്തും കൈയ്യില്‍ ഒതുക്കാമെന്ന് ചിന്തിക്കുന്ന ആളുകള്‍ക്ക് ഇതൊരു സന്തോഷവാര്‍ത്ത കൂടിയാണ്.
വിമാനടിക്കറ്റിന് ഒരുപാട് പണം വേണ്ടേ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇനി പേടിക്കാനില്ല. മാസത്തവണകളായി വിമാന ടിക്കറ്റിന്റെ പണമടക്കാം. സ്പൈസ് ജെറ്റാണ് ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മൂന്ന് മാസം, ആറ് മാസം, ഒമ്പത് മാസം, ഒരു വര്‍ഷം എന്നീ കാലാവധികളില്‍ പണമടച്ചു തീര്‍ക്കാവുന്ന പദ്ധതികളാണ് അവതരിപ്പിച്ചത്. ബുക്ക് നൗ പേ ലേറ്റര്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. ആക്സിസ് ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, കോട്ടക് ബാങ്ക്, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ പദ്ധതി വഴി ടിക്കറ്റെടുക്കാം.
മറ്റ് ബാങ്കുകളെയും വൈകാതെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലിശനിരക്കുകളും കുറവായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. 12 മുതല്‍ 14 ശതമാനം വരെയായിരിക്കും ടിക്കറ്റുകള്‍ക്ക് പലിശ ഈടാക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications