കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടയര്‍ പൊട്ടിത്തെറിച്ച സ്‌പൈസ് ജെറ്റ് വിമാനം ജയ്പൂരില്‍ ലാന്‍ഡ് ചെയ്തു: ദുബായ്-ജയ്പൂർ വിമാനം!!

  • By S Swetha
Google Oneindia Malayalam News

ജയ്പൂര്‍: 189 യാത്രക്കാരുമായി ദുബായില്‍ നിന്നും ജയ്പൂരിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. ദുബായില്‍ നിന്നും ജയ്പൂരിലേക്ക് വരികയായിരുന്ന എസ് ജി 58 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വളരെ കഷ്ടപ്പെട്ടാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജിഎസ്ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്ജിഎസ്ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്

ജയ്പൂരില്‍ വിമാനം ഇറക്കുമ്പോഴാണ് ടയര്‍ പൊട്ടിയ കാര്യം ശ്രദ്ധയില്‍ പെടുന്നതെന്നും ദുബായില്‍ നിന്നും വിമാനം പറന്നുയരുമ്പോഴായിരിക്കാം ഇത് സംഭവിച്ചതെന്നും പൈലറ്റുമാര്‍ സംശയിക്കുന്നു. ഇക്കാര്യം അവര്‍ ജയ്പൂര്‍ എടിസിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വിമാനം സുരക്ഷിതമായി താഴെ ഇറക്കിയതെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറയുന്നു.

spicejet-1560

വിമാനത്തിനുണ്ടായ അപ്രതീക്ഷിത അപകടം യാത്രക്കാരെയും ഭയപ്പെടുത്തിയതായും ജയ്പൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിട്ടില്ലെന്ന് അവരെ അറിയിച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു. ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ പരിശോധന തുടരുകയാണ്.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം സ്‌പൈസ് ജെറ്റിന് സംഭവിച്ചിരുന്നു. 200 യാത്രക്കാരുമായി പോയ വിമാനം ഫെബ്രുവരി 9ന് ചെന്നൈയിലെ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. ടേക്ക് ഓഫിന്റെ സമയത്ത് മൂന്ന് ടയറുകളില്‍ ഒന്ന് അന്നും പൊട്ടിത്തെറിച്ചു. ലാന്‍ഡ് ചെയ്യുന്ന സമയത്ത് രണ്ടാമത്തെ ടയറും പൊട്ടിത്തെറിച്ചെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തെത്തി.


English summary
Spice Jot air craft's tyre blasted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X