കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 ദിവസം,ഗുരുതരമായ 8 വീഴ്ചകള്‍; സ്‌പൈസ് ജെറ്റിന് കാരണംകാണിക്കല്‍നോട്ടീസ്; സുരക്ഷിതമല്ലേ ഈ പോക്ക്?

Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിമാനങ്ങള്‍ നിരന്തരം തകരാറ് മൂലം തിരിച്ചിറക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 18 ദിവസത്തിനിടെ 8 തകരാറുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്പൈസ്ജെറ്റ് വിമാനവുമായി ബന്ധപ്പെട്ട് അസാധാരണമാംവിധം പാരതികാളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. സ്പൈസ് ജെറ്റിന്റെ സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം, 'മോശമായ ആഭ്യന്തര സുരക്ഷാ മേല്‍നോട്ടം' തുടങ്ങി വെണ്ടര്‍മാര്‍ക്ക് കൃത്യസമയത്ത് പണം നല്‍കാത്തത് വരെയുള്ള പ്രശ്നങ്ങളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

spice jet

ബാലകൃഷ്ണ പിള്ളയുടെ ഗതി സജി ചെറിയാനും വരുമോ? എന്താണ് ഈ പഞ്ചാബ് മോഡല്‍ പ്രസംഗം?ബാലകൃഷ്ണ പിള്ളയുടെ ഗതി സജി ചെറിയാനും വരുമോ? എന്താണ് ഈ പഞ്ചാബ് മോഡല്‍ പ്രസംഗം?

1

ഇന്നലെ, ചൈനയിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് ചരക്ക് വിമാനം കാലാവസ്ഥാ റഡാറിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങി. കഴിഞ്ഞ 18 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടാകുന്ന എട്ടാമത്തെ സംഭവമാണിത്.
'...നിരവധി അവസരങ്ങളില്‍, വിമാനം അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങുകയോ അല്ലെങ്കില്‍ സുരക്ഷാ മാര്‍ജിനുകള്‍ താഴ്ത്തി ലക്ഷ്യസ്ഥാനത്ത് ലാന്‍ഡിംഗ് തുടരുകയോ ചെയ്തതായി നിരീക്ഷിച്ചിട്ടുണ്ട്,'' ഡിജിസിഎ നോട്ടീസില്‍ പറയുന്നു.

2


മോശം ആഭ്യന്തര സുരക്ഷാ മേല്‍നോട്ടവും അറ്റകുറ്റപ്പണികളുടെ അപര്യാപ്തയും (സംഭവങ്ങളില്‍ ഭൂരിഭാഗവും ഘടകങ്ങളുടെ തകരാര്‍ അല്ലെങ്കില്‍ സിസ്റ്റവുമായി ബന്ധപ്പെട്ട പരാജയം എന്നിവയുമായി ബന്ധപ്പെട്ടതിനാല്‍) സുരക്ഷാ മാര്‍ജിനുകളുടെ അപചയത്തിന് കാരണമായതായി (ഡിജിസിഎ) അവലോകനം വെളിപ്പെടുത്തുന്നു വെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ പറഞ്ഞു.

3


'2021 സെപ്റ്റംബറില്‍ ഡിജിസിഎ നടത്തിയ സാമ്പത്തിക വിലയിരുത്തലില്‍ എയര്‍ലൈന്‍ ക്യാഷ് ആന്‍ഡ് ക്യാരി സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിതരണക്കാര്‍ക്കും അംഗീകൃത വെണ്ടര്‍മാര്‍ക്കും സ്ഥിരമായി പണം നല്‍കുന്നില്ലെന്നും ഇത് സ്പെയറുകളുടെ ക്ഷാമത്തിലേക്ക് നയിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ ഒരു വിമാന സര്‍വീസ് സ്ഥാപിക്കുന്നതില്‍ സ്‌പൈസ് ജെറ്റ് ലിമിറ്റഡ് പരാജയപ്പെട്ടുവെന്ന് അനുമാനിക്കാമെന്നും ഡിജിസിഎ പറഞ്ഞു.സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഡിജിസിഎ നോട്ടീസിന്റെ പകര്‍പ്പ് ട്വീറ്റ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനം. സുരക്ഷയെ തടസ്സപ്പെടുത്തുന്ന ചെറിയ പിഴവ് പോലും സമഗ്രമായി അന്വേഷിക്കുകയും തിരുത്തുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.

4


സ്‌പൈസ് ജെറ്റില്‍ നിരന്തരമായി സംഭവച്ചിക്കൊണ്ടിരിക്കുന്ന ഇത്തരം തകരാറിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.വിമാനത്തിന്റെ പുറം ഗ്ലാസില്‍ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സ്പൈസ് ജെറ്റിന്റെ കാണ്ട്ല-മുംബൈ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു.ഇന്ധന നില അറിയിക്കുന്ന ഇന്‍ഡിക്കേറ്റര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റിന്റെ തന്നെ ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.

5

മെയ് 4: ഓയില്‍ ഫില്‍ട്ടര്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് ചെന്നൈ-ദുര്‍ഗാപൂര്‍ വിമാനം അതിന്റെ ഒരു എഞ്ചിന്‍ വായുവില്‍ വെച്ച് ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് തിരിച്ച് ഇറക്കേണ്ടി വന്നിരുന്നു. മെയ് 28: 23,000 അടി ഉയരത്തില്‍ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നതിനെ തുടര്‍ന്ന് മുംബൈ-ഗോരഖ്പൂര്‍ വിമാനം ബേസില്‍ തിരിച്ചെത്തി.ജൂണ്‍ 19: ഉയരം കൂടിയപ്പോള്‍ ക്യാബിന്‍ മര്‍ദ്ദം കൂടാത്തതിനെ തുടര്‍ന്ന് ജബല്‍പൂരിലേക്കുള്ള വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു.ജൂണ്‍ 19: പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിന്‍ തീപിടിച്ചതിന് കാരണം പാട്‌ന-ഡല്‍ഹി വിമാനം അടിയന്തരമായി നിലത്തിറക്കി.

7


ജൂലൈ 2: ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ജബല്‍പൂരിലേക്ക് വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. ജൂലൈ 5: വിമാനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് കാണ്ട്ല-മുംബൈ വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.
ജൂലൈ 5: ഇന്ധന സൂചകം തകരാറിലായതിനെ തുടര്‍ന്ന് ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു.ജൂലൈ 5: കാലാവസ്ഥാ റഡാര്‍ തകരാറിലായതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള ചരക്ക് വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്പൈസ് ജെറ്റ് നഷ്ടത്തിലാണ്. കാരിയര്‍ 2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 316 കോടി, 934 കോടി, 998 കോടി എന്നിവയുടെ അറ്റ നഷ്ടം നേരിട്ടു.

Recommended Video

cmsvideo
64 വയസിലും എന്തൊരടിപൊളിയാണ്. ഇത് വയനാടൻ മെസി | *Trending

English summary
SpiceJet controversy: After 8 incidents in 18 days, DGCA asked explanation from SpiceJet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X