444 രൂപയ്ക്ക് എയര്‍ ടിക്കറ്റുമായി സ്‌പൈസ് ജെറ്റ്... ബുക്കിംങ് ഞായറാഴ്ച വരെ മാത്രം!!
444 രൂപയ്ക്ക് എയര്‍ ടിക്കറ്റുമായി സ്‌പൈസ് ജെറ്റ് യാത്ര. ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കില്‍ യാത്രക്കാരെ ആരകര്‍ഷിക്കുകയാണ് സര്‍വ്വീസിന്റെ ലക്ഷ്യം. നിശ്ചിത ബുക്കിംങ് കാലാവധിയില്‍ കുറച്ച് സീറ്റുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. മണ്‍സൂണ്‍ ബൊണാന്‍സാ സെയിലിന്റെ ഭാഗമായാണ് ഓഫര്‍.
വ്യാഴ്യാഴ്ച്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച വരെയാണ് ബുക്കിംങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് യാത്ര ചെയ്യാനുള്ള സമയം. തിരഞ്ഞെടുത്ത പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രമാണ് യാത്ര ഓഫര്‍ ലഭിക്കുന്നത്.

ജമ്മു-ശ്രീനഗര്‍, അഹമ്മദാബാദ്- മുംബൈ, മുംബൈ- ഗോവ, ദില്ലി-ഡെറാഡൂണ്‍, ദില്ലി- അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. 444 രൂപ എന്നത് അടിസ്ഥാന നിരക്കായാണ് കണക്കാക്കുന്നത്. യാത്രയുടെ ദൂരവും വിമാനത്തിന്റെ ഷെഡ്യൂളും അനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസങ്ങളുണ്ടാകും.
സ്‌പൈസ് ജെറ്റിനൊപ്പം ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഏഷ്യ എന്നിങ്ങനെ നിരവധി വിമാന കമ്പനികള്‍ കുറഞ്ഞ ചിലവിലുള്ള യാത്ര ഓഫറുകള്‍ നല്‍കുന്നുണ്ട്.












Click it and Unblock the Notifications