സ്‌പൈസ് ജെറ്റ് ടിക്കറ്റ് ഒരു രൂപ നിരക്കില്‍ ഓഫര്‍ 3 ദിവസത്തേക്ക്
ദില്ലി : വിമാനയാത്രികര്‍ക്ക് ഒരു സുവര്‍ണ്ണാവസരം ഒരു രൂപ നിരക്കില്‍ ഒരു ലക്ഷം വിമാനടിക്കറ്റുകള്‍ സ്‌പൈസ് ജെറ്റ് വില്‍പനയ്ക്കു വച്ചു. 3 ദിവസത്തേക്കാണ് സ്‌പൈസ് ജെറ്റിന്റെ ഈ ഓഫര്‍.
ടാക്‌സും മറ്റു ഫീസുകളും കൂട്ടാതെയാണ് ഒരു രൂപ ടിക്കറ്റ് നിരക്ക്. ബുധനാഴ്ച്ച രാവിലെ 10 മുതല്‍ വെള്ളിയാഴ്ച്ച് അര്‍ധരാത്രിവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 15 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര നടത്തുന്നവര്‍ക്കാണ് ഓഫര്‍.

ഒരു വശത്തേക്കുള്ള ടിക്കറ്റുകള്‍ മാത്രമേ ഈ നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. തിരിച്ചുള്ള ടിക്കറ്റിനു നിലവിലെ ചാര്‍ജ് തന്നെ നല്‍കണം. ഇരു വശത്തേക്കും യാത്ര ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ പ്രത്യേകത കൂടിയുണ്ട്.
കമ്പനിയുടെ മൊബൈല്‍ ആപ്പിലൂടെ മാത്രമേ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ബുക്ക് ചെയ്ത ടിക്കറ്റിന് റീഫണ്ടിങ്ങ് സൗകര്യം ലഭ്യമല്ലെന്നും എയര്‍ലൈന്‍ കമ്പനി അറിയിച്ചു. സ്‌പൈസ് ജെറ്റ് കമ്പനി ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് ഒരു രൂപയായി ഓഫര്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും സമാനമായി ഓഫര്‍ അവതരിപ്പിച്ചിരുന്നു.












Click it and Unblock the Notifications