വെറും 799 രൂപയ്ക്ക് സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യാം
വിമാന യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി സ്‌പൈസ് ജെറ്റും എത്തി. വെറും 799 രൂപയ്ക്ക് നിങ്ങള്‍ക്ക് ഇനി യാത്ര ചെയ്യാം. യാത്രക്കാരെ ആകര്‍ഷിക്കാന്‍ എല്ലാ വിമാനക്കമ്പനികളും പലതരം ഓഫറുകളുമായാണ് രംഗത്തുവരുന്നത്. ആദ്യ ഒരുലക്ഷം സീറ്റുകള്‍ക്ക്് ടാക്‌സ് അടക്കം 799 രൂപയ്ക്കാണ് സ്‌പൈസ് ജെറ്റ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
799 രൂപ മുതല്‍ 2699 രൂപവരെയുള്ള നിരക്കില്‍ ദില്ലി, മുംബൈ, ഗോവ, ബെംഗളൂരു, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് യാത്ര ചെയ്യാം. ആഗസ്ത് 26 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 26 എന്ന കാലപരിധിക്കുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

എന്നാല്‍, ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ആഗസ്ത് 22നുള്ളില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം. സ്‌പൈസ് ജെറ്റ് ആപ്ലിക്കേഷനിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കുമെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
അടുത്തിടെ വിസ്താര വ്യത്യസ്ത പദ്ധതി ഇറക്കിയിരുന്നു. ഒരു ടിക്കറ്റ് എടുത്താല്‍ ഒരെണ്ണം ഫ്രീ എന്ന ഓഫറുമായിട്ടായിരുന്നു വിസ്താര രംഗത്തു വന്നത്. ഇതിനു പിന്നാലെയാണ് സ്‌പൈസ് ജെറ്റും ഒാഫറുമായി വന്നിരിക്കുന്നത്.












Click it and Unblock the Notifications