കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ കോവിഡ് രോഗികളില്‍ കുതിപ്പ്... 13587 പേര്‍, ഇന്ത്യയില്‍ കേസുകള്‍ നാല് ലക്ഷത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡിന്റെ ഏറ്റവും വലിയ കുതിപ്പ്. 13587 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 336 പേരാണ് രാജ്യത്ത് മരിച്ച് വീണത്. ഏറ്റവും ദുരിതപൂര്‍ണമായ ദിവസമാണ് പിന്നിട്ടത്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നാല് ലക്ഷത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതുവരെ 3,80533 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1,63,248 ആക്ടീവ് കേസുകളാണ് ഉള്ളത്. ഭൂരിഭാഗം റെസ്പിറേറ്ററി കേസുകളാണ്. 12573 മരണങ്ങള്‍ ഇതുവരെ ഇന്ത്യയില്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള റിക്കവറി സാധ്യത ഉയര്‍ന്ന തോതിലാണ്. 53.79 ശതമാനമാണ് റിക്കവറി റേറ്റ്.

1

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

ഇന്ത്യയിലെ റിക്കവറി റേറ്റ് ഇപ്പോഴും ലോക ശരാശരിക്ക് താഴെയാണ്. ആഗോള തലത്തില്‍ ഇത് 55 ശതമാനമാണ്. ഇതുവരെ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് രണ്ട് ലക്ഷം കടന്നത്. ഇതുവരെ 2,04710 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 60828 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം രോഗമുക്തി നേടിയത്. തമിഴ്‌നാട്ടില്‍ 28,641 പേര്‍ക്കും ദില്ലിയില്‍ 21341 പേര്‍ക്കും രോഗം ഭേദമായി. സംസ്ഥാനത്തെ റിക്കവറി നിരക്കില്‍ രാജസ്ഥാന്‍ മുന്നിലെത്തി. 77.5 ശതമാനമാണ് റിക്കവറി നിരക്ക്. മധ്യപ്രദേശ് 75.5 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്.

അതേസമയം ഇന്ത്യയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നല്ല ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗുരുതരമായി രോഗം ബാധിച്ചവര്‍ എത്ര പേര്‍ രക്ഷപ്പെട്ടെന്ന് അറിയേണ്ടത് വളരെ പ്രധാനമാണെന്നും അഭിപ്രായമുണ്ട്. ഹരിയാനയിലെ അംബലയില്‍ 29 പുതിയ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ അംബലയിലെ മൊത്തം കേസുകളുടെ എണ്ണം 237 ആയി. 122 ആക്ടീവ് കേസുകളാണ് അംബലയില്‍ ഉള്ളത്. ഇതിനിടെ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ നീട്ടിയത്.

അതേസമയം ആഗോള തലത്തില്‍ ഏറ്റവുമധികം രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. അമേരിക്കയും ബ്രസീലും റഷ്യയും ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. ബ്രിട്ടനാണ് അഞ്ചാം സ്ഥാനത്ത്. ദില്ലിയില്‍ കഴിഞ്ഞ ദിവസം 20000 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. ഒഡീഷയില്‍ 24 മണിക്കൂറിനിടെ 165 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4677 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1519 പേര്‍ ആക്ടീവ് കേസുകളാണ്.

English summary
spike in covid cases in india 13587 cases reported in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X