കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ശിവസേന.... ശിവസേന ബിജെപി സഖ്യം ഉലയുന്നു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ശിവസേന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് വേണ്ടി പോസ്റ്റര്‍ പ്രചാരണവും നടത്തുന്നുണ്ട്. അതേസമയം ബിജെപിയും ഇതേ രീതിയില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് ബിജെപി. ഇതോടെ കഴിഞ്ഞ തവണത്തെ ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കാനും വരെ സാധ്യതയുണ്ട്.

ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് വര്‍ഷകാലം മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുതിയൊരു മുഖ്യമന്ത്രി കൊണ്ടുവരാനും പാര്‍ട്ടിക്ക് താല്‍പര്യമില്ല. ജനങ്ങള്‍ക്കിടയില്‍ പതിഞ്ഞ് പോയൊരു പേരാണ് ഫട്‌നാവിസിന്റേതെന്നാണ് വിലയിരുത്തല്‍. അതേസമയം ആദിത്യ താക്കറെയെയാണ് ശിവസേനയില്‍ ചില നേതാക്കള്‍ ഉയര്‍ത്തി കാണിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ആദിത്യക്കുള്ള മികച്ച ഇമേജ് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പോസ്റ്റര്‍ യുദ്ധം

പോസ്റ്റര്‍ യുദ്ധം

പോസ്റ്ററിലൂടെയാണ് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വലിയ പോരിനാണ് തുടക്കമിട്ടിരിക്കുന്നത്. അതേസമയം ഇരുപാര്‍ട്ടികളും പരസ്പരം ഇത് തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ തീരുമാനിച്ചതാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് അത് പ്രഖ്യാപിക്കുമെന്നും ശിവസേന വ്യക്തമാക്കി. എന്നാല്‍ പ്രാദേശിക തലത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം ദേശീയ തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.

വാശിയുമായി ശിവസേന

വാശിയുമായി ശിവസേന

ഇത്തവണ മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ മാത്രമേ ബിജെപിയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നാണ് ശിവസേന ഉന്നയിക്കുന്നത്. നാസിക്കില്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് കാണിച്ച് പോസ്റ്ററും വന്നിരിക്കുകയാണ്. എന്നാല്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള ബിജെപി നേതാവ് സരോജ് പാണ്ഡെ ഇത് തള്ളി. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസാണ് വരാന്‍ പോകുന്നതെന്നും, ബിജെപിയാണ് വലിയ പാര്‍ട്ടിയെന്നും, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മറ്റ് തര്‍ക്കങ്ങളില്ലെന്നും സരോജ് പാണ്ഡെ പറയുന്നു.

ആദിത്യ താക്കറെക്ക് സാധ്യത

ആദിത്യ താക്കറെക്ക് സാധ്യത

ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ശിവസേന. ആദിത്യ താക്കറെയെയാണ് അവര്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നത്. ഉദ്ധവ് മകനാണെന്ന അനുകൂല്യവും ആദിത്യക്കുണ്ട്. നേരത്തെ സഞ്ജയ് റാവത്തും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആദിത്യ മത്സരിക്കണോ എന്നത് ഉദ്ധവ് തീരുമാനിക്കുമെന്ന് റാവത്ത് പറയുന്നു. ജനങ്ങള്‍ക്ക് ആദിത്യയെ പോലെ യുവാവായ മുഖ്യമന്ത്രിയെ ആവശ്യമുണ്ടെന്നും റാവത്ത് പറഞ്ഞു. അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റാവത്ത് സൂചിപ്പിച്ചിരുന്നു.

ഫട്‌നാവിസ് പറയുന്നത്

ഫട്‌നാവിസ് പറയുന്നത്

ഉദ്ധവ് താക്കറെയുമായി ഇക്കാര്യം സംസാരിച്ചതായി ദേവേന്ദ്ര ഫട്‌നാവിസ് പറയുന്നു. ആരായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ശിവസേന സ്ഥാപക ദിനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട. കുറച്ച് കാര്യങ്ങള്‍ ശിവസേനയും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. കൃത്യസമയത്ത് അത് പുറത്തുവിടുമെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം പ്രാദേശിക തലത്തില്‍ നേതാക്കള്‍ തമ്മില്‍ പോര് ആരംഭിച്ചിരിക്കുകയാണ്. ആദിത്യക്ക് യുവജനസംഘടനകളുടെ പിന്തുണയുമുണ്ട്.

ഉദ്ധവിന്റെ മറുപടി

ഉദ്ധവിന്റെ മറുപടി

ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യം ഒരാളും അഭിപ്രായം പറയേണ്ട. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചേര്‍ന്നാണ് സഖ്യമുണ്ടാക്കിയത്. ദേവേന്ദ്ര ഫട്‌നാവിസുമായും നല്ല ബന്ധമുണ്ട്. മന്ത്രി ഗിരീഷ് മഹാജനെ പോലുള്ളവര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാതിരിക്കുകയാണ് നല്ലത്. മന്ത്രി പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു. നേരത്തെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഗിരീഷ് മഹാജന്‍ പറഞ്ഞിരുന്നു. ഫട്‌നാവിസിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെരാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ

English summary
split in bjp shivsena relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X