
എംവിഎ സഖ്യ സർക്കാറില്‍ വിള്ളല്‍? സോണിയയെ കണ്ട് പരാതിയറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ദില്ലി: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറില്‍ വീണ്ടും അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്. ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും ചേർന്നുള്ള സർക്കാറില്‍ രൂപീകരണകാലം മുതല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസായിരുന്നു പലപ്പോഴും വിരുദ്ധ നിലപാടുകളുമായി രംഗത്ത് എത്തിയത്.
സർക്കാരിന്റെ പ്രവർത്തനങ്ങളില്‍ തങ്ങള്‍ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ പരാതി. ഇപ്പോഴിതാ വീണ്ടും അതേപരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കാര്യങ്ങളെല്ലാം ശിവസേനയും എന്‍സിപിയും കൂടെ തീരുമാനിക്കുന്നുവെന്നും എ ഐ സി സി നേതൃത്വം എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയുടെ നീക്കത്തില്‍ വക്കീല്പ്പെടുമോ: രണ്ടാമതും നല്കിയ പരാതിയില്‍ നടപടി തുടങ്ങിയെന്ന് ഭാരവാഹികള്‍

ചൊവ്വാഴ്ച പാർലമെന്റിൽ എം എൽ എമാർക്കുള്ള പരിശീലന പരിപാടിക്കിടെ മഹാരാഷ്ട്രയിൽ നിന്നുള്ള 28 കോൺഗ്രസ് എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങളുടെയും ധനസഹായത്തിന്റെയും കാര്യത്തിൽ കോൺഗ്രസ് മന്ത്രിമാർ പാർട്ടി അംഗങ്ങളെ സഹായിക്കുന്നില്ലെന്ന കാര്യം എംഎൽഎമാരിൽ ചിലർ എ ഐ സി സി അധ്യക്ഷയ്ക്ക് മുന്നില്‍ ഉന്നയിച്ചതായാണ് യോഗത്തില്‍ പങ്കെടുത്ത എം എല്‍ എമാർ ഉള്‍പ്പടേയുള്ളവർ വ്യക്തമാക്കുന്നത്.
ഇത് നമ്മുടെ മീരാ ജാസ്മിന് തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ

"ഞങ്ങൾ മാഡത്തോട് (സോണിയ ഗാന്ധി) അതിനെക്കുറിച്ച് സംസാരിച്ചു, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ അവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളെല്ലം എ ഐ സി സി അധ്യക്ഷയ്ക്ക് മനസ്സിലായിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് അവർ എല്ലാവർക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്, "ധുലെ റൂറൽ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ കുനാൽ പാട്ടീലിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ എം വി എ സർക്കാരിൽ കോൺഗ്രസിന്റെ മന്ത്രിമാരെ മാറ്റുന്നതിനെക്കുറിച്ച് അഭ്യർത്ഥനകളോ ചർച്ചകളോ ഉണ്ടായിട്ടില്ലെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയിൽ കോൺഗ്രസിന് 12 അംഗങ്ങളാണുള്ളത്. 12 പേരിൽ 10 പേർ ക്യാബിനറ്റ് മന്ത്രിമാരും രണ്ട് പേർ സഹമന്ത്രിമാരുമാണ്. മുൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തൊറാട്ടും മുൻ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് മന്ത്രിമാരിൽ ഉൾപ്പെടുന്നെങ്കിലും ചിലരെ മാറ്റിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

ചവാനെയും തോറാട്ടിനെയും പോലുള്ള മന്ത്രിമാർ മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികൾ എന്ന നിലയിൽ വേണ്ടത്ര ആക്രമണോത്സുകരല്ലെന്ന വികാരം പാർട്ടിയിലുണ്ടെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

"കോൺഗ്രസ് സർക്കാരിന്റെ ഘടകമായിട്ടും തങ്ങളുടെ നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്തതിനെ കുറിച്ച് എം എൽ എമാർ സംസാരിച്ചു. കോൺഗ്രസ് എം എൽ എമാരുടെ മണ്ഡലങ്ങളിലെ വിവിധ പ്രവർത്തനങ്ങൾക്കായി സഖ്യകക്ഷികളുടെ നേതൃത്വത്തിലുള്ള വകുപ്പുകളുമായി ഫലപ്രദമായി ബന്ധപ്പെടാൻ കോൺഗ്രസ് മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും പലരും പരാതിപ്പെടുന്നു, "നേതാവ് പറഞ്ഞു.

എംവിഎയുടെ മറ്റ് രണ്ട് സഖ്യകക്ഷികളുടെ കൈവശമുള്ള വകുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ പാർട്ടി അംഗങ്ങൾ കൈവശം വച്ചിരിക്കുന്ന വകുപ്പുകൾക്ക് മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. ശിവസേനയുടേയും എന്‍സിപിയുടേയും പ്രവർത്തനങ്ങള്‍ക്ക് മുന്നില്‍ അവഗണിക്കപ്പെടുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണങ്ങളിലൊന്ന്