കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് പൊരുതാൻ സഖ്യകക്ഷികൾ, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ട്രെയിലർ മാത്രം; ബീഹാറിലും വഴിപിരിയുമോ?

Google Oneindia Malayalam News

റാഞ്ചി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകം തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് ജാർഖണ്ഡ്. നവംബർ 30 മുതൽ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തുടർച്ചയ്ക്ക് വേണ്ടി ബിജെപിയും ഭരണം പിടിക്കാൻ മഹാസഖ്യവും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എൻഡിഎയിലെ സഖ്യകക്ഷികളെല്ലാം പലവഴിക്ക് നീങ്ങുകയാണ്.

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവ്! ബിജെപിക്ക് നിർണായകംമഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവ്! ബിജെപിക്ക് നിർണായകം

81 അംഗ നിയമസഭയിൽ 65ൽ അധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇക്കുറി മത്സരംഗത്തുളളത്. എന്നാൽ എൻഡിഎയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ട്രെയിലറാകും ജാർഖണ്ഡ് തിരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

 സഖ്യകക്ഷികൾ പല വഴിക്ക്

സഖ്യകക്ഷികൾ പല വഴിക്ക്


കഴിഞ്ഞ തവണ അധികാരം പിടിക്കാൻ ബിജെപിയെ സഹായിച്ച സഖ്യകക്ഷിയാണ് ഓൾ ജാർഖണ്ഡ് സ്റ്റ്യുഡന്റ്സ് യൂണിയൻ. സീറ്റ് വിഭജനത്തിലെ ഭിന്നത മൂലം ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് എജെഎസ് യു. കഴിഞ്ഞ തവണ 8 സീറ്റുകൾ നേടിയ എജെ എസ് യു ഇത്തവണ 19 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ ബിജെപി തയ്യാറല്ല. 12 സീറ്റുകളിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്നാണ് ബിജെപിയുടെ പക്ഷം. ദേശീയ തലത്തിൽ എൻഡിഎയിലെ ഘടകക്ഷികളായ ജെഡിയുവും എൽജെപിയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിസന്ധി

പ്രതിസന്ധി

ബിജെപി- എജെഎസ് യു ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെങ്കിലും ഇരു പാർട്ടികളും സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. 81ൽ 27ലും ഇരു പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. 2000ൽ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപം കൊണ്ടതുമുതൽ എൻഡിഎ സഖ്യസർക്കാരുകളുടെ ഭാഗമാണ് എജെ എസ് യു. ഭിന്നത രൂക്ഷമാണെങ്കിലും ചില മണ്ഡലങ്ങളിൽ വിട്ടുവീഴ്ചകൾ നടത്തിയിട്ടുണ്ട് ഇരു പാർട്ടികളും. എജെ എസ് യു അധ്യക്ഷൻ സുധേഷ് മഹാതോ മത്സരിക്കുന്ന സിലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. ഇതിന് പകരം ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് മത്സരിക്കുന്ന ഈസ്റ്റ് ജെഷെഡ്പൂരിൽ എജെഎസ് യുവും സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

മുൻ മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി


ബിജെപി നേതാവും ജാർഖണ്ഡ് മന്ത്രിയുമായിരുന്ന സരയൂ റോയ് മുഖ്യമന്ത്രി രഘുബീർ ദാസിനെതിരെ ഈസ്റ്റ് ജംഷെഡ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. രഘുബീർ ദാസ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച ശേഷമായിരുന്നു സരയൂ റോയിയുടെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാർത്ഥിയായ സരയൂ റോയിക്ക് ജെഡിയു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സീററ് നിഷേധത്തിൽ പ്രതിഷേധിച്ചായിരുന്നു സരയൂ റോയിയുടെ നീക്കം. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായുള്ള തന്റെ സൗഹൃദമാണ് സീറ്റ് നിഷേധത്തിന് കാരണമായി സരയൂ റോയ് ചൂണ്ടിക്കാട്ടുന്നത്.

സ്ഥാനാർത്ഥിയെ പിൻവലിച്ചു

സ്ഥാനാർത്ഥിയെ പിൻവലിച്ചു

സരയൂ റോയ് മത്സരിക്കുന്ന ജംഷെഡ്പൂർ ഈസ്റ്റ്, ജംഷെഡ്പൂർ വെസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ ജെഡിയു പിൻവലിച്ചിട്ടുണ്ട്. അതേ സമയം സരയൂ റോയിക്ക് വേണ്ടി പരസ്യപ്രചാരണത്തിനിറങ്ങാൻ നിതീഷ് കുമാർ വിസമ്മതിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ വലിയ അഴിമതികൾ നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി രഘുബീർ ദാസിനെ ലക്ഷ്യം വെച്ച് സരയൂ റോയ് ആരോപിച്ചിരുന്നു. ബീഹാറിൽ ലാലു പ്രസാദ് യാദവിനെതിരെയുള്ള കാലിത്തീറ്റ കുംഭകോണം പുറത്ത് കൊണ്ടുവന്നത് സരയൂ റോയിയായിരുന്നു. ജെഡിയുവിനെ കൂടാതെ എജെ എസ് യുവും സരയൂ റോയിക്ക് നിശബ്ദ പിന്തുണ നൽകുന്നുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 ബിജെപി-ജെഡിയു പോര്

ബിജെപി-ജെഡിയു പോര്

ബിജെപിയും ജെഡിയുവുമായി ദേശീയ തലത്തിലും ബീഹാറിലും മാത്രമെ സഖ്യമുള്ളു. മറ്റ് സംസ്ഥാനങ്ങളിൽ ഇരു പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്. വോട്ട് വിഹിതം വർദ്ധിപ്പിച്ച് ദേശീയ പാർട്ടി പദവി നേടുകയാണ് ഇതുവഴി ജെഡിയു ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ ജാർഖണ്ഡിലെ 25 സീറ്റുകളിലാണ് ജെഡിയും മത്സരിക്കുന്നത്. ജയസാധ്യതയുളള എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജാർഖണ്ഡ് ജെഡിയു അധ്യക്ഷൻ സൽഖാൻ മുർമു പറഞ്ഞു.

 അംഗബലം കൂട്ടാൻ

അംഗബലം കൂട്ടാൻ

ജാർഖണ്ഡിൽ ബിജെപിയുമായുള്ള സഖ്യം പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കിയതായാണ് മുതിർന്ന ജെഡിയു നേതാക്കളുടെ വിശ്വാസം. ബിജെപിയുടെ വല്യേട്ടൻ മനോഭാവമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എംഎൽഎമാരുടെ അംഗബലവും വോട്ട് വിഹിതവും വർദ്ധിപ്പിച്ച് 2020ഓടെ ദേശീയ പാർട്ടി പദവി നേടിയെടുക്കാനാണ് ജെഡിയു ശ്രമിക്കുന്നത്. ദില്ലിയിലും അരുണാചൽ പ്രദേശിലും മത്സരിക്കാൻ ഒരുങ്ങുകയാണ് ജെഡിയു. ജാർഖണ്ഡിൽ സഖ്യമുണ്ടായിരുന്ന എൽജെപിയും ഇക്കുറി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ജാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് പോരാട്ടം 2020ൽ നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും.

English summary
Split in NDA in Jharkhand may have impact in Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X