കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്ത് തലൈവിയോട് ഇടഞ്ഞ് ഇടതുപാര്‍ട്ടികള്‍

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെയുമായുള്ള സഖ്യം ഇടതുപാര്‍ട്ടികള്‍ പിരിഞ്ഞു. സീറ്റ് വിഭജനത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണിത്. എല്ലാ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളും തൂത്തുവാരാം എന്ന പ്രതീക്ഷയിലാണ് ജയലളിത. സിപിഎമ്മും സിപിഐയും മൂന്ന് സീറ്റുകള്‍ വീതം ആണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജയലളിത തയ്യാറായില്ല.

Jayalalithaa

കഴിഞ്ഞ തിരഞ്ഞെടുപ്പെടുപ്പില്‍ എഐഎഡിഎംകെക്കൊപ്പം നിന്ന് സിപിഎമ്മും സിപിഐയും മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ട് പാര്‍ട്ടികള്‍ക്കും ഓരോ സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ ഇത്തവണയും വേണം എന്നായിരുന്നു ഇടതുപാര്‍ട്ടികളുടെ ആവശ്യം.

എന്നാല്‍ ജയിച്ച സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്ന് ജലളിത ഉറപ്പിച്ച് പറഞ്ഞതോടെയാണ് സഖ്യം പൊളിഞ്ഞത്. മൊത്തം ആറ് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് നാല് സീറ്റ് എന്ന നീക്കുപോക്കിന് ഇടതുപാര്‍ട്ടികള്‍ തയ്യാറായിട്ടും ജയലലളിത വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

സിപിഎമ്മിന്റേയും സിപിഐയുടേയും സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനം വിളിച്ചാണ് തനിച്ച് മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഏകപക്ഷീയമായി എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങുന്ന ജയലളിതയുടെ രീതിയെ അഗീകരിക്കാനാവില്ലെന്ന് ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ സിപിഎമ്മും തെങ്കാശിയില്‍ സിപിഐയും ജയിച്ചിരുന്നു. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ട് മണ്ഡലങ്ങളിലേയും സ്ഥിതി എന്താകുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.

English summary
Split in Third Front; Left will contest alone in TN.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X