കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ രാജിവെച്ചപ്പോള്‍ പരിഹസിച്ച പ്രിയങ്ക; അഭയം ശിവസേനയില്‍, വെളിപ്പെടുത്തിയതല്ല കാരണം

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസ് വിട്ട് മണിക്കൂറുകൾക്കകം പ്രിയങ്ക ശിവസേനയില്‍

മുംബൈ: മാര്‍ച്ച് രണ്ടാംവാരമാണ് ടോം വടക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. അതുവരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള രാജി പ്രഖ്യാപനം ആരെയും ആശ്ചര്യപ്പെടുത്തി. അന്ന് വടക്കനെ ഏറെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവായിരുന്നു പ്രിയങ്ക ചതുര്‍വേദി. ഇന്നിപ്പോള്‍ പ്രിയങ്കയും കോണ്‍ഗ്രസ് വിട്ടിരിക്കുന്നു.

തന്നോട് അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രിയങ്ക പരസ്യമായി പറയുന്നുണ്ടെങ്കിലും അതു മാത്രമല്ല കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു പ്രധാന കാരണവും ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ പ്രിയങ്ക ശിവസേനയില്‍ ചേരുകയും ചെയ്തു. ഇതും നേരത്തെ കണക്കുകൂട്ടിയ നീക്കമാണെന്ന് വ്യക്തമാകുന്നു.....

 ആരുമറിഞ്ഞില്ല വടക്കന്റെ രാജി

ആരുമറിഞ്ഞില്ല വടക്കന്റെ രാജി

മാര്‍ച്ച് 14നാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ബിജെപിയില്‍ ചേരുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പോലും അറിയുന്നത്.

സീറ്റ് കിട്ടിയില്ല

സീറ്റ് കിട്ടിയില്ല

കോണ്‍ഗ്രസിന്റെ നയങ്ങളെ ചോദ്യം ചെയ്തും മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചുമാണ് ടോം വടക്കന്‍ രാജിവെച്ചത്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തിന് കേരളത്തില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അതുണ്ടായില്ല.

ഏറെ വിമര്‍ശിച്ച നേതാവ്

ഏറെ വിമര്‍ശിച്ച നേതാവ്

വടക്കന്റെ രാജിയെ ഏറെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു പ്രിയങ്ക ചതുര്‍വേദി. കോണ്‍ഗ്രസ് വേദികളിലെ ശക്തയായ സ്ത്രീ സാന്നിധ്യം കൂടിയായിരുന്നു ദേശീയ വക്താവായ പ്രിയങ്ക ചതുര്‍വേദി.

വിവാദ സംഭവം ഇങ്ങനെ

വിവാദ സംഭവം ഇങ്ങനെ

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ചില കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അവരോട് മോശമായി പെരുമാറി. അവര്‍ നേതൃത്വത്തെ വിവരം അറിയിച്ചു. പാര്‍ട്ടി നടപടിയെടുത്തു. എല്ലാവരെയും പുറത്താക്കി.

എല്ലാവരെയും തിരിച്ചെടുത്തു

എല്ലാവരെയും തിരിച്ചെടുത്തു

എന്നാല്‍ പുറത്താക്കിയ എല്ലാവരും ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ച് കോണ്‍ഗ്രസിലെത്തി. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് സെക്രട്ടറി ജ്യോതിരാദിത്യ സിന്ധിയുടെ ഇടപെടല്‍ മൂലമായിരുന്നു ഇത്. ഇതില്‍ കടുത്ത അതൃപ്തി പ്രിയങ്ക ചതുര്‍വേദി പ്രകടിപ്പിച്ചു.

 രാജിവെച്ചു, ശിവസേനയില്‍ ചേര്‍ന്നു

രാജിവെച്ചു, ശിവസേനയില്‍ ചേര്‍ന്നു

തന്നെ അപമാനിച്ചവരെ തിരിച്ചെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു പ്രിയങ്ക ചതുര്‍വേദി. ദേശീയ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. വെള്ളിയാഴ്ച അവര്‍ രാജിവച്ചു. തൊട്ടുപിന്നാലെ ശിവസേനയില്‍ ചേരുകയും ചെയ്തു.

സ്മൃതിക്കെതിരെ പരിഹാസ പാട്ട്

സ്മൃതിക്കെതിരെ പരിഹാസ പാട്ട്

രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മല്‍സരിക്കുന്ന ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമായപ്പോള്‍ പ്രിയങ്ക കളിയാക്കി രംഗത്തുവന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പാട്ടുപാടിയാണ് പ്രിയങ്ക ചതുര്‍വേദി സ്മൃതി ഇറാനിയെ വിമര്‍ശിച്ചത്.

കോണ്‍ഗ്രസിന്റെ അനക്കങ്ങള്‍ അറിയുന്ന നേതാവ്

കോണ്‍ഗ്രസിന്റെ അനക്കങ്ങള്‍ അറിയുന്ന നേതാവ്

അത്തരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ഓരോ അനക്കങ്ങളും അറിയുന്ന മുതിര്‍ന്ന വനിതാ അംഗം രാജിവെച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ കാരണം മാത്രമല്ല അവര്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം എന്നാണ് അറിയുന്നത്.

 സീറ്റ് നല്‍കിയില്ല

സീറ്റ് നല്‍കിയില്ല

മുംബൈ നോര്‍ത്ത ഈസ്റ്റ് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പ്രിയങ്ക ചതുര്‍വേദിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. മല്‍സരിപ്പിക്കുമെന്ന് അവര്‍ കരുതുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ സീറ്റ് സഖ്യകക്ഷിയായ എന്‍സിപിക്ക് വിട്ടുകൊടുത്തത്.

 സഞ്ജയ് ദിനാ പാട്ടീല്‍

സഞ്ജയ് ദിനാ പാട്ടീല്‍

സഞ്ജയ് ദിനാ പാട്ടീലിനെയാണ് എന്‍സിപി സ്ഥാര്‍ഥിയാക്കിയത്. ഇതില്‍ കടുത്ത അതൃപ്തി പ്രിയങ്ക ചതുര്‍വേദിക്കുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് പ്രിയങ്കയോട് മോശമായി പെരുമാറിയവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തതും. മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ ശിവസേനയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.

ചര്‍ച്ചകള്‍ നേരത്തെ നടന്നു

ചര്‍ച്ചകള്‍ നേരത്തെ നടന്നു

കോണ്‍ഗ്രസില്‍ നിന്നു രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷതിത്വമുള്ള പാര്‍ട്ടിയാണ് ശിവസേനയെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ പൊടുന്നനെയുള്ള നീക്കങ്ങളല്ല ഇതെന്നും നേരത്തെ ശിവസേനയുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കിഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കി

കൂടുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

English summary
Priyanka Chaturvedi quits Congress, joins Shiv Sena, What is Actual Issues?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X