കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടിവെച്ച മുസ്ലീമിനെ ജോലിയില്‍ നിന്നും പുറത്താക്കി

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: മുസ്ലീം ആയതിനാല്‍ കമ്പനിയില്‍ ജോലി നിഷേധിക്കപ്പെട്ട ചെറുപ്പക്കാരന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന്റെ പിന്നാലെ താടിവെച്ചതിനാല്‍ മുസ്ലീം യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ആരോപണം. കൊല്‍ക്കത്തയിലെ പിക്‌നിക് ഗാര്‍ഡനിലെ മുഹമ്മദ് അലി ഇസ്മയില്‍ ആണ് കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ആധുനിക് ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഇസ്മയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൈന്‍ വിഭാഗത്തില്‍ ജനറല്‍ മാനേജരായി ജോലി ചെയ്തുവരവെ ഇസ്മയില്‍ 2014ല്‍ ഹജ് നിര്‍വഹിക്കാനായി പോയി. തിരിച്ചെത്തിയതിനുശേഷം അദ്ദേഹം താടി വളര്‍ത്തുന്നത് ശീലമാക്കുകയും ചെയ്തു. ഇതോടെ കമ്പനിയിലെ മേലുദ്യോഗസ്ഥര്‍ തനിക്കെതിരെ ശത്രുതാപരമായാണ് പെരുമാറുന്നതെന്ന് ഇസ്മായില്‍ പറയുന്നു.

man-beard

ഇതിനുശേഷം തന്റെ ശമ്പളം പകുതിയാക്കി. തീവ്രവാദിയെന്ന നിലയില്‍ പ്രത്യക്ഷമായും പരോക്ഷമായും ചിലര്‍ തന്നോട് പെരുമാറുനം തുടങ്ങി. ഇതേതുടര്‍ന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ മനോജ് അഗര്‍വാളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശമ്പളം മുഴുനായി തരാന്‍ തയ്യാറായില്ലെന്നുമാത്രമല്ല, സെക്യൂരിറ്റിയെ ഉപയോഗിച്ച് തന്നെ കമ്പനിയില്‍ നിന്നും പുറത്താക്കിയതായും ഇസ്മായില്‍ പറഞ്ഞു.

സംസ്ഥാന മൈനോറിറ്റി കമ്മീഷനേയും, മനുഷ്യാവകാശ കമ്മീഷനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചെങ്കിലും തന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കമ്പനി എംഡിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. കൊല്‍ക്കത്ത കോടതിയിലേക്കും പോകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. തന്നെ അവഹേളിച്ച കമ്പനി പരസ്യമായി മാപ്പുപറയണമെന്നാണ് ഇസ്മായിലിന്റെ ആവശ്യം.

English summary
Sporting beard; Muslim employee sacked for sporting a beard in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X