കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധ്യാന്‍ചന്ദിന് ഭാരതരത്‌നം?

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗ്ലാമറിന് മുന്നില്‍ അവസാന നിമിഷം വഴി മാറേണ്ടി വന്ന ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന് ഇത്തവണ ഭാരതരത്‌നം പുരസ്‌കാരം കിട്ടിയേക്കും. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നത്തിനായി കായിക മന്ത്രാലയം ധ്യാന്‍ചന്ദിന്റെ പേര് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് മന്ത്രാലയം ശുപാര്‍ശ കൈമാറിയത്.

കഴിഞ്ഞ വര്‍ഷവും ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭാരതരത്‌ന പുരസ്‌കാരം കിട്ടിയത് സച്ചിന്. കായിക മന്ത്രാലയമോ മറ്റേതെങ്കിലും ദേശീയ നേതാക്കളോ ശുപാര്‍ശ ചെയ്യാതെയാണ് സച്ചിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭാരതരത്‌നം നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് നടപടിക്രമങ്ങള്‍ അട്ടിമറിച്ച് സച്ചിന് ഭാരതരത്‌നം കിട്ടാന്‍ കാരണമായത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

dhyan-chand-bharat-ratna

ലോക കായിക രംഗത്ത് ഇന്ത്യ സംഭാവന ചെയ്ത എക്കാലത്തെയും മികച്ച താരമാണ് മേജര്‍ ധ്യാന്‍ ചന്ദ്. ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്ന് തവണ ഇന്ത്യ ഒളിംപിക് സ്വര്‍ണം നേടിയത് ധ്യാന്‍ചന്ദിന്റെ മികവിലാണ്. കായികതാരങ്ങളെ ഭാരതരത്‌നയ്ക്ക് പരിഗണിക്കാറില്ലെന്ന ന്യായം പറഞ്ഞാണ് ധ്യാന്‍ചന്ദിനെ ഇത് വരെ ഒഴിവാക്കിയത്. നിയമഭേദഗതി വന്നതും കോണ്‍ഗ്രസ് ധ്യാന്‍ചന്ദിനെ കൈവിട്ട് സച്ചിന് പിന്നാലെ പോയി.

അര്‍ഹതയുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനാല്‍ അട്ടിമറിക്കപ്പെട്ട ബഹുമതിയാണ് എന്‍ ഡി എ സര്‍ക്കാരിന്റെ മേജര്‍ ധ്യാന്‍ചന്ദിനെ തേടിയെത്താന്‍ പോകുന്നത്. ഭാരതരത്‌നം ആര്‍ക്കാണ് നല്‍കേണ്ടത് എന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് തുടങ്ങിയ പേരുകളും ഭാരതരത്‌നയ്ക്കായി പരിഗണനയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.

English summary
Report says sports ministry recommended Major Dhyan Chand for bharat ratna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X