Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് പരിചയം പ്രണയത്തിന് വഴിമാറി, എന്നാല്‍ ആദ്യ കൂടിക്കാഴ്ചയില്‍ സംഭവിച്ചത്...

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് ഗാന്ധിപാര്‍ക്ക് സ്വദേശിനിയായ കനക ലക്ഷ്മിയെ വെമ്പുരാജ് പൊട്ടിയ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തിയത്.

കോയമ്പത്തൂര്‍ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവ് ആദ്യമായി പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കോയമ്പത്തൂരിലാണ് സംഭവം. യുവാവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ പ്രതികാരമായിട്ടാണ് ആദ്യ വര്‍ഷ എംസിഎ വിദ്യാര്‍ഥിനിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് ഗാന്ധിപാര്‍ക്ക് സ്വദേശിനിയായ കനക ലക്ഷ്മിയെ വെമ്പുരാജ് പൊട്ടിയ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ കനക ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസാണ് കനക ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്.

Knife

ഒരു വര്‍ഷം മുമ്പാണ് കനക ലക്ഷ്മിയും വെമ്പുരാജും ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും തുടര്‍ച്ചയായി ചാറ്റ് ചെയ്തിരുന്നു. നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്ന വെമ്പുരാജ് താന്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണെന്നും പ്രമുഖ കമ്പനിയില്‍ ജോലി നോക്കുകയാണെന്നുമാണ് കനക ലക്ഷ്മിയോട് പറഞ്ഞിരുന്നത്. ഇതിനിടെ ഇയാള്‍ പ്രണയം തുറന്ന് പറയുകയും പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാല്‍ പഠിക്കണമെന്നും ഇപ്പോള്‍ ഇതിനൊന്നും താത്പര്യമില്ലെന്നുമാണ് കനക ലക്ഷ്മി പറഞ്ഞിത്. ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

പ്രണയാഭ്യര്‍ഥന നിരസിച്ച ശേഷവും ഇരുവരും ചാറ്റ് ചെയ്തിരുന്നു. ഇതിനിടെ കനക ലക്ഷ്മിയുടെ ഫോണ്‍ നമ്പര്‍ വെമ്പുരാജിന് ലഭിച്ചു. തുടര്‍ന്ന് മെസേജ് അയച്ച് ശല്യം ചെയ്യാന്‍ ശ്രമിച്ച വെമ്പുരാജിനെ കനകലക്ഷ്മി ഒഴിവാക്കാന്‍ തുടങ്ങി. ശല്യം സഹാക്കാന്‍ കഴിയാതെ കനക ലക്ഷ്മി ഫോണ്‍ നമ്പറും മാറ്റി. ഇതില്‍ അസ്വസ്ഥനായ ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി കാണാന്‍ തീരുമാനിക്കുകയായിരുന്നു.

കോളേജിലെത്തിയ വെമ്പുരാജിനോട് ബസ് സ്‌റ്റോപ്പില്‍വച്ച് കാണാമെന്ന് കനക ലക്ഷ്മി സമ്മതിക്കുകയായിരുന്നു. ബസ് സ്റ്റോപ്പിലെത്തിയ പെണ്‍കുട്ടിയോട് വെമ്പുരാജ് വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. പെണ്‍കുട്ടി നിഷേധിച്ചതോടെ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സമീപത്തു കിടന്ന കുപ്പിയെടുത്ത് കുത്തുകയായിരുന്നു.

തുടര്‍ന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് ഉക്കാഡം ബസ് സ്റ്റാന്‍ഡില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റാമാന്‍ഡ് ചെയ്ത ഇയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+