പ്രണയിച്ചു, പക്ഷേ വിവാഹത്തിന് സമ്മതിച്ചില്ല; മലയാളി യുവാവിനെ കാമുകി ഉറക്കഗുളിക നല്കി കത്തിച്ചു
ബെംഗളൂരുവില്‍ പാരാമെഡിക്കല്‍ പഠനത്തിനെത്തിയ ശ്രുതി മന്‍സൂറുമായി അടുപ്പത്തിലാവുകയായിരുന്നു
ബെംഗളൂരു: മൂന്ന് വര്‍ഷം പ്രണയിച്ച യുവാവ് വിവാഹം കഴിയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാമുകി കൊന്നു. കൊല്ലപ്പെട്ടത് മലയാളി .യുവാവാണ്. സംഭവം നടന്നത് ബെംഗളൂരുവിലും.
21 വയസ്സുള്ള മലയാളി യുവാവാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഒരു ലോഡ്ജ് മുറിയില്‍ വച്ചായിരുന്നു സംഭവം. മന്‍സൂര്‍ എന്നാണ് യുവാവിന്റെ പേര്
മൈസൂരു സ്വദേശിനിയും ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയും ആയ ശ്രുതിയെ ആണ് പോലീസ് കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. തന്ത്രപൂര്‍വ്വം നടത്തിയ ആ കൊലപാതകം ഇങ്ങനെ ആയിരുന്നു...

പ്രണയം
മന്‍സൂറും ശ്രുതിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവില്‍ പാര മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ആണ് ശ്രുതി.

ചായക്കട
ചായക്കട നടത്തി വരികയായിരുന്നു മന്‍സൂര്‍. മജെസ്റ്റിക്കില്‍ ആയിരുന്നു ഇയാളുടെ കട.

വിവാഹം
പ്രണയത്തിലായിരുന്നെങ്കിലും ശ്രുതിയുടെ വിവാഹ അഭ്യര്‍ത്ഥന മന്‍സൂര്‍ തള്ളിക്കളഞ്ഞത്രെ. ഇതോടെ ശ്രുതി മാനസികമായി തളര്‍ന്നതായി പറയുന്നു.

വിളിച്ചുവരുത്തി
ഒടുവില്‍ ശ്രുതി തന്നെ കോട്ടണ്‍ പേട്ടിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് മന്‍സൂറിനെ വിളിച്ച് വരുത്തി. ഒരിക്കല്‍ കൂടി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ ഇത്തവണയും മന്‍സൂര്‍ അക്കാര്യം നിരസിച്ചു.

കൊലപാതകം
ഇതേ തുടര്‍ന്ന് ശ്രുതി മന്‍സൂറിന് ജ്യൂസില്‍ ഉറക്ക ഗുളിക ചേര്‍ത്ത് നല്കി. അതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

പുറത്തിറങ്ങി
മുറിയില്‍ തീ അതി ശക്തമായി പടര്‍ന്നുതുടങ്ങിയപ്പോള്‍ ശ്രുതി പുറത്തിറങ്ങി. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടിയിരുന്നു.

ആത്മഹത്യാശ്രമമെന്ന്
രണ്ട് പേരും ചേര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് ശ്രുതി ആദ്യം പോലീസിനോട് പറഞ്ഞത്. തളര്‍ന്ന അവസ്ഥയിലായിരുന്നു ശ്രുതി അപ്പോള്‍ ഉണ്ടായിരുന്നത്.

ശ്രുതിയും കഴിച്ചു
ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ശ്രുതിയും അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ ആശപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമ്മതിച്ചു
ചികിത്സയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശ്രുതി കൊലപാതകത്തിന്റെ കാര്യം സമ്മതിച്ചത്. നവംബര്‍ 28 ന് ആയിരുന്നു സംഭവം നടന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications