10 വർഷത്തെ പ്രണയം, കാമുകൻ മറ്റൊരു വിവാഹത്തിന് തുനിഞ്ഞപ്പോൾ യുവതി ചെയ്തത്!!! ഞെട്ടലോടെ ബെംഗളൂരു
സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ ലിഡിയയാണ് ആക്രമണം നടത്തിയത്. സർജിക്കൽ ബ്ലേഡ് കൊണ്ട് കാമുകനെ കുത്തുകയും ചെയ്തു
ബെംഗളൂരു: വിവാഹത്തിന് വിസമ്മതിച്ച കാമുകനോട് കാമുകി ചെയ്തത് എന്തെന്ന് കേട്ടാല്‍ ഞെട്ടും. 10 വര്‍ഷത്തെ സ്നേഹബന്ധത്തിന് ശേഷം കാമുകന് മറ്റൊരു വിവാഹത്തിന് തയ്യാറാടെുക്കുന്നെന്ന് സംശയം തോന്നിയ നഴ്സ് ആയ കാമുകി കാമുകന് മേല്‍ ആസിഡ് ഒഴിച്ചു. പരിക്കേറ്റ കാമുകൻ ചികിത്സയിലാണ്. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തു.

ശ്രീരാമപുരം സ്വദേശിയായ ലിഡിയയും പ്രകാശ് നഗര്‍ സ്വദേശിയായ ജയകുമാറും 10 വര്‍ഷമായി പ്രണയത്തിലായിരുന്നു.സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ് 27കാരിയായ യുവതി. 2 വര്‍ഷം മുമ്പ് ഇരുവരുടെയും പ്രണയബന്ധം തകര്‍ന്നു.

പ്രണയ ബന്ധം അവസാനിപ്പിച്ചിട്ടും ജയകുമാറിനെ ലിഡിയ പിന്തുടര്ന്നു. വിവാഹം കഴിക്കണമെന്നായിരുന്നു യുവതിയും ആവശ്യം. എന്നാല്‍ ജയകുമാര്‍ പിന്മാറി.

പ്രണയബന്ധം തകര്‍ന്ന ശേഷം ഇരുവരും കേസ് കൊടുക്കുകയും പരസ്പരം പഴി ചാരുകയും ഒക്കെ ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ഇരുവരും കൗണ്‍സിലിങിന് വിധേയരായി.

ലിഡിയ ക്രിസ്തുമത വിശ്വാസിയും, ജയകുമാര്‍ ഹിന്ദുമത വിശ്വാസിയുമാണ്. കുടുംബം സമ്മതിയ്ക്കില്ല എന്നതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് ജയകുമാര്‍ പറയുന്നു.

കാമുകന് നിരന്തരം ഒഴിവാക്കാന്‍ ശ്രമിച്ചതോടെ പക വീട്ടാന്‍ തന്നെ യുവതി തീരുമാനിച്ചു. ഇതോടൊപ്പം യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെ അയാളെ ഇല്ലാതാക്കാന്‍ തന്നെയായി തീരുമാനം.ക്ലിനിക്കില്‍ നിന്ന് സംഘടിപ്പിച്ച ആസിഡുമായാണ് യുവതി കാമുകനെ പിന്തുടര്ന്നത്.

കറുത്ത വസ്ത്രം ധരിച്ചാണ് യുവതി എത്തിയത്. മുഖം ഹെല്‍മറ്റ് കൊണ്ട് മറച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പര്‍പ്ലേറ്റും യുവതി പേപ്പര്‍ ഉപയോഗിച്ച് മറച്ചിരുന്നു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാമുകനും സഹോദരനും നേരെ യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തില്‍ പതറിപ്പോയ യുവാവ് താഴെ വീണെങ്കിലും യുവതിയെ ഓടിച്ചിട്ട് പിടിച്ചു.

ജയകുമാറും സഹോദരനും ചേര്‍ന്ന് യുവതിയെ ഓടിച്ചിട്ട് പിടികൂടി. ഇതിനിടെ കയ്യില്‍ കരുതിയുന്ന സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ കുത്തുകയും ചെയ്തു.

ജയകുമാറിനേറ്റ പൊള്ളല്‍ ഗുരുതരമല്ല. ഇയാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അപകടനില അട്ടിമറിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ലിഡിയക്കെതിരെ ഐപിസി 307 പ്രകാരം കൊലപാത ശ്രമത്തിന് കേസ് എടുത്തു. ചെയ്ത കാര്യത്തില്‍ കുറ്റബോധം ഇല്ലെന്ന് യുവതി പ്രതികരിച്ചു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications