• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകാൻ തയ്യാറെന്ന് റഷ്യ: വെളിപ്പെടുത്തൽ ജി20 നേതാക്കളോട്!!

മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് 5 കൊറോണ വൈറസ് വാക്സിൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് നൽകാൻ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ശനിയാഴ്ച ജി 20 ഉച്ചകോടിക്കിടെ നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പുട്നിക്കിന് പുറമേ റഷ്യയും രണ്ടാമത്തെയും മൂന്നാമത്തെയും വാക്സിൻ വികസിപ്പിച്ചെടുക്കുന്നുണ്ട്. വാക്സിൻ പോർട്ട്ഫോളിയോ സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ പൊതു ലക്ഷ്യമെന്നും പുടിൻ പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും ആദ്യം രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനുകളില്‍ ഒന്നാണ് റഷ്യയുടെ സ്പുട്‌നിക്- അഞ്ച്. ഓഗസ്റ്റിലായിരുന്നു റഷ്യ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കൊറോണ വൈറസ് വാക്സിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ.

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റിവ് ആയാലോ? നിർദേശങ്ങളുമായി കളക്ടർ

സൌദി അറേബ്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുടെ 15ാം പതിപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരാണ് വിർച്വലായി നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്. കൊറോണ വൈറസിന്റെ ആഗോള പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഉച്ചകോടി വിളിച്ച് ചേർത്തത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ ഏകോപിത ശ്രമങ്ങൾ തീർച്ചയായും കൊവിഡിൽ നിന്ന് വേഗത്തിൽ കരകയറാൻ സഹായിക്കും. വെർച്വൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യയ്ക്ക് നന്ദി," എന്നാണ് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തുത്.

ജി 20 യുടെ കാര്യക്ഷമമായ പ്രവർത്തനത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് ഞങ്ങൾ ഇന്ത്യയുടെ ഐടി വൈദഗ്ദ്ധ്യം വാഗ്ദാനം ചെയ്തു. ഞങ്ങളുടെ പ്രക്രിയകളിലെ സുതാര്യത പ്രതിസന്ധിയെ കൂട്ടായും ആത്മവിശ്വാസത്തോടെയും നേരിടാൻ നമ്മുടെ സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നതിന് സഹായിക്കുന്നു. ഭൂമിയോടുള്ള വിശ്വസ്തതയുടെ മനോഭാവം ആരോഗ്യകരവും സമഗ്രമായ ജീവിതശൈലി, "അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ട്രംപ് കാലം കോടീശ്വരന്മാർക്ക് സുവർണകാലം, ആസ്തി കൂട്ടിയ 10 പേരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്

പോപിന്‍റെ അക്കൗണ്ടില്‍ നിന്നും ബിക്കിനി മോഡലിന് ലൈക്ക്; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി

ബാർക്കോഴക്കേസ് കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാൻ, സർക്കാരിനെതിരെ ഉമ്മൻചാണ്ടി

സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖ: അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

കേരളത്തില്‍ 6 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഇന്ന് പരിശോധിച്ചത് 60000 സാമ്പിളുകള്‍

English summary
Sputnik V vaccine: Vladimir Putin says Russia ready to provide other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X