Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ ഉത്പാദനം ആരംഭിച്ചു; പ്രതിവർഷം ഉത്പാദിപ്പിക്കുക 10 കോടി ഡോസ്

ദില്ലി; കൊവിഡ് വാക്സിൻ യജ്ഞത്തിന് കരുത്ത് പകർന്ന് റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്‌നിക് V ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ വാക്സിൻ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളിലൊന്നായ പനാസിയ ബയോടെക്' റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി (ആർ‌ഡി‌ഐ‌എഫ്) സഹകരിച്ചാണ് വാക്സിൻ ഉത്പാദനം ആരംഭിച്ചത്.

vaccine

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

പ്രതിവര്‍ഷം 10 കോടി ഡോസ് വാക്സിൻ പനാസിയ ഉല്‍പ്പാദിപ്പിക്കും.ആദ്യ ബാച്ച് ഗുണനിലവാര പരിശോധനയ്ക്കായി വാക്സിൻ വികസിപ്പിച്ച മോസ്കോ ഇൻസ്റ്റിറ്റ്യൂട്ടായ ഗമാലേയയിലേക്ക് അയയ്ക്കുമെന്നും ആർഡിഐഎഫ് പ്രസ്താവനയിൽ അറിയിച്ചു. വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ സുപ്രധാന ഘട്ടമാണ് സ്പുട്നിക് വി ഉത്പാദനത്തോടെ ആരംഭിച്ചിരിക്കുന്നതെന്ന് പനാസിയ ബയോടെക് മാനേജിംഗ് ഡയറക്ടർ ഡോ രാജേഷ് ജെയിൻ പറഞ്ഞു.

ഈ വർഷം ഏപ്രിൽ 12 നാണ് സ്പുട്‌നിക് വി വാക്സിൻ ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്. മെയ് 14 നാണ് വാക്സിൻ വിതരണം ആരംഭിച്ചത്. സ്പുട്‌നിക് അടക്കം മൂന്ന് വാക്‌സിനുകള്‍ക്ക് മാത്രമാണ് ഇതുവരെ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.നിലവിൽ സ്പുട്നിക് വാക്സിൻ നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനാണ് വാക്സിന്റെ ഫലപ്രാപ്തി.

കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+