Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്ലിന്റെ 'ചാരപ്പണി'; ഇന്ത്യയിലെ 'ചിലരെ'ഇസ്രായേല്‍ നിരീക്ഷിയ്ക്കുന്നോ?

ദില്ലി: ഏതൊരു വ്യക്തിയുടേയും വ്യക്തിപരമായ വിവരങ്ങള്‍ അയാളുടെ സ്വകാര്യതയാണ്. അത് ആ വ്യക്തി അറിയാതെ കൈക്കലാക്കുന്നതിനെ ചാരപ്പണിയെന്നല്ലാതെ എന്താണ് വിളിയ്ക്കുക?

രാജ്യത്തെ മുന്‍നിര ടെലികോം-ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെല്ലിനെ കുറിച്ചാണ് ആക്ഷേപം ഉയര്‍ന്നിരിയ്ക്കുന്നത്. എയര്‍ടെല്ലിന് വേണ്ടി ഒരു ഇസ്രായേല്‍ കമ്പനി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളും ബ്രൗസിംഗ് ഡാറ്റയും ചോര്‍ത്തിയെടുത്താല്‍ എങ്ങനെയിരിയ്ക്കും. ഇങ്ങനെയൊക്കെയാണ് ചിലര്‍ പറയുന്നത്‌.

സോഷ്യല്‍ മീഡിയയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ഈ സംഭവം കണ്ടെത്തിയ ഇന്ത്യക്കാരനെതിരെ ഇസ്രായേല്‍ കമ്പനി വക്കീല്‍ നോട്ടീസ് കൂടി അയച്ചിരിയ്ക്കുന്നു എന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം.

തേജേഷ് ജിഎന്‍

തേജേഷ് ജിഎന്‍ എന്ന ബെംഗളൂരു സ്വദേശിയായ ഇന്‍ഫോആക്ടിവിസ്റ്റ് ആണ് ജൂണ്‍ 3 ന് ഇക്കാര്യം കണ്ടെത്തിയതെന്നാണ് പറയുന്നത്.

ജാവ സ്‌ക്രിപ്റ്റ്

ഉപയോക്താവിന്റെ ബ്രൗസറിലേയ്ക്ക് എയര്‍ടെല്‍ രഹസ്യമായി ചില ജാവ സ്രിപ്റ്റുകള്‍ കടത്തിവിടുന്നു എന്നായിരുന്നു കണ്ടെത്തല്‍.

ജിറ്റ്ഹബ്ബ്

ജിറ്റ്ഹബ്ബ്

ജിറ്റ് ഹബ്ബിലാണ് തേജേഷ് ഇക്കാര്യം ആദ്യം പ്രസിദ്ധപ്പെടുത്തിയത്.

വക്കീല്‍ നോട്ടീസ്

വക്കീല്‍ നോട്ടീസ്

സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ജിറ്റ് ഹബ്ബിന് ഡിഎംസിഎ നോട്ടീസ് അയച്ചത്രെ ആ ഇസ്രായേല്‍ കമ്പനി. ഇതോടെ ആ റിപ്പോര്‍ട്ട് ജിറ്റ് ഹബ് പിന്‍വലിച്ചു.

തേജേഷിനും നോട്ടീസ്

ഇത്തരം ഒരു 'കള്ളത്തരം' കണ്ടെത്തിയ തേജേഷിന് ആ ഇസ്രായേല്‍ കമ്പനി ഇന്ത്യന്‍ നിയമ പ്രകാരം ഒരു വക്കീല്‍ നോട്ടീസ് കൂടി അയച്ചു എന്നറിയുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ഞെട്ടുക.

ഏതാണ് ആ കമ്പനി

ഫ്‌ലാഷ് നെറ്റ് വര്‍ക്ക് എന്ന ഇസ്രായേല്‍ കമ്പനിയാണ് തേജേഷിനും ജിറ്റ് ഹബ്ബിനും വക്കീല്‍ നോട്ടീസ് അയച്ചത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ക്ലൈന്റിന്റെ റെപ്യൂട്ടേഷനെ ബാധിച്ചു എന്നാണ് ആരോപണം.

എയര്‍ടെല്‍ അവരുടെ ക്ലൈന്റ്

എയര്‍ടെല്‍ തങ്ങളുടെ ക്ലൈന്റ് ആണെന്ന് ഫ്‌ലാഷ് നെറ്റ് വര്‍ക്ക് തങ്ങളുടെ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. വോഡഫോണും അവരുടെ ക്ലൈന്റ് ആണത്രെ( എന്നാല്‍ ഇന്ത്യയിലെ വോഡഫോണിനെ കുറിച്ചാണോ എന്നത് വ്യക്തമല്ല).

സമ്മതിയ്ക്കുന്നുണ്ട്

തങ്ങള്‍ ജാവ സ്‌ക്രിപ്റ്റുകള്‍ യൂസറുടെ ബ്രൗസറില്‍ ഇന്‍സെര്‍ട്ട് ചെയ്യുന്ന കാര്യം ഫ്‌ലാഷ് നെറ്റ് വര്‍ക്ക് തന്നെ സമ്മതിയ്ക്കുന്നുണ്ടത്രെ.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

എയര്‍ടെല്ലിനെ സംബന്ധിച്ച് കസ്റ്റമറുടെ ബ്രൗസിംഗ് ഡാറ്റ ലഭിയ്ക്കുക മാത്രമായിരിയ്ക്കും ആവശ്യം. എന്നാല്‍ ആ ഡാറ്റ ശേഖരിച്ച് നല്‍കുന്ന ഒരു ഇസ്രായേല്‍ കമ്പനിയാണെന്ന കാര്യമാണ് പലരിലും ഭീതിയുണര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+