ഭാര്യയുടെ രഹസ്യം ചോര്‍ത്തി;ഭര്‍ത്താവ് അറസ്റ്റില്‍

മോഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പരാതിക്കാരിയായ ഡോക്ടര്‍ ജോലി ചെയ്യുന്നത്. ഹൈ ക്വാളിറ്റി ജിപിഎസ് സംവിധാനം ഉള്‍പ്പെടുന്ന ഉപകരണം ഭാര്യയുടെ കാറിന്റെ സ്റ്റിയറിംഗിനോട് ചേര്‍ന്നാണ് ഭര്‍ത്താവ് ഘടിപ്പിച്ചത്. ഇതിനായി ഒരു സ്വകാര്യ കമ്പനി ജീവനക്കാരന്റെ സഹായവും ഇവര്‍ തേടിയിരുന്നു. 18,000 രൂപ ചെലവാക്കിയാണ് ഉപകരണം ഘടിപ്പിച്ചത്.
ഉപകരണ ഘടിപ്പിച്ചതിനെത്തുടര്‍ന്ന് സ്ത്രീയുടെ കാര്‍ എപ്പോള്‍ പുറപ്പെട്ടാലും കാറിനുള്ളില്‍ വച്ച് ഇവര്‍ ആരോടെങ്കിലും ഫോണില്‍ സംസാരിച്ചാലും ആ സംഭാഷണം ഉള്‍പ്പെട ഭര്‍ത്താവിന്‍റെ ഫോണിലേയ്ക്ക് കിട്ടും. ഭര്‍ത്താവിനോട് പറയാത്ത കാര്യങ്ങള്‍ പോലും അയാള്‍ വളരെ കൃത്യമായി അറിയാന്‍ തുടങ്ങിയതോടെയാണ് ചാരപ്പണി നടക്കുന്ന കാര്യം സ്ത്രീ ഉറപ്പിയ്ക്കുന്നത്. കാറില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തില്‍ ഉണ്ടായിരുന്ന സിം ഡോക്ടറുടെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇതിലൂടെ ഭാര്യയുടെ നീക്കങ്ങള്‍ ഇയാള്‍ക്ക് വളരെ കൃത്യമായി അറിയാന്‍ കഴിഞ്ഞു. പ്രതിയ്‌ക്കെതിരെ ഐപിസി 354 ആം വകുപ്പ് അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications