• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീരിയൽ നടിയുടെ ആത്മഹത്യ: നിർമാതാവ് അറസ്റ്റിൽ, കേസിൽ അറസ്റ്റിലായത് നടിയുടെ കാമുകനും സുഹൃത്തും!!

ഹൈദരാബാദ്: തെലുഗു ടെലിവിഷൻ നടി ശ്രാവണി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർമാതാവ് അറസ്റ്റിൽ. ആർഎക്സ് 100 എന്ന സിനിമയുടെ നിർമാതാവായ അശോക് റെഡ്ഡിയാണ് നടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. ശ്രാവണണി കൊണ്ടാപ്പള്ളി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. കേസിലെ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി.

നീണ്ട 8 മണിക്കൂർ: കെടി ജലീലിന്റെ എൻഐഎ ചോദ്യം ചെയ്യൽ പൂർത്തിയായി, പുറത്തിറങ്ങി കാർ മാറിക്കയറി നാടകം!

 മൂന്ന് പ്രതികൾ

മൂന്ന് പ്രതികൾ

തെലുഗു സീരിയൽ നടി ശ്രാവണി കൊണ്ടാപ്പള്ളി ആത്മഹത്യ കേസിൽ ദേവരാജ് റെഡ്ഡി ഒന്നാം പ്രതിയും സായ് കൃഷ്ണ റെഡ്ഡി രണ്ടാം പ്രതിയുമാക്കിക്കൊണ്ടാണ് പോലീസ് കേസെടുത്തിട്ടുള്ള്. കേസിലെ മൂന്നാം പ്രതിയാണ് നിർമാതാവായ അശോക് റെഡ്ഡി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് മൂന്ന് പേർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മൂന്നുപേരിൽ നിന്നുമുള്ള മാനസിക പീഡനം മൂലമാണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്

കടുത്ത മാനസിക സമ്മർദ്ദം

കടുത്ത മാനസിക സമ്മർദ്ദം

26കാരിയായ ശ്രാവണിയെ സെപ്തംബർ എട്ടിനാണ് ഹൈദരാബാദിലെ മധുരനഗറിലെ അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാതാവ് അശോക് റെഡ്ഡി ശ്രാവണിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേത്തുടർന്ന് അവർ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞത്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ ദേവരാജ് റെഡ്ഡി, സായ് റെഡ്ഡി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. പ്രമാതോ കാർത്തിക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയും അശോക് റെഡ്ഡിയും തമ്മിൽ കണ്ടുമുട്ടുന്നത്.

 ബന്ധം വഷളായി

ബന്ധം വഷളായി

അഭിനയ മോഹവുമായി ശ്രാവണി 2012ലാണ് ഹൈദരാബാദിലെത്തുന്നത്. തുടർന്ന് ഇവിടെ വെച്ചാണ് സായി കൃഷ്ണയെ പരിചയത്തിലാവുന്നത്. നിർമാതാവ് അശോക് റെഡ്ഡിയുമായി പരിചയപ്പെട്ടതിന് പിന്നാലെയാണ് ശ്രാവണിയ്ക്ക് തെലുഗു സിനിമയിൽ ചെറിയ തോതിലുള്ള വേഷങ്ങൾ ലഭിക്കുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പരിചയം ആരംഭിക്കുന്നത്. കാമുകനായ ദേവരാജ് റെഡ്ഡിയെ ടിക്ടോക് വഴിയാണ് നടി പരിചയപ്പെടുന്നത്. 2018ൽ മുതൽ തന്നെ സായ് കൃഷ്ണ റെഡ്ഡിയും ശ്രാവണിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന് ശേഷമാണ് ദേവരാജ് റെഡ്ഡിയുമായി പ്രണയത്തിലാവുന്നത്.

 ശല്യം വർധിച്ചു

ശല്യം വർധിച്ചു

തെലുഗു സിനിമാ നിർമാതാവായ അശോക് റെഡ്ഡിയും സായി കൃഷ്ണ റെഡ്ഡിയുമായും ശ്രാവണിയ്ക്കുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ദേവരാജ് റെഡ്ഡി ശ്രാവണിയുമായി അകന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സംഭവം ശ്രാവണിയെ മാനസികമായി തകർത്തുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ആത്മഹത്യയ്ക്ക് തൊട്ട് മുമ്പും ശ്രാവണി വിളിച്ചത് ദേവരാജ് റെഡ്ഡിയെ ആയിരുന്നു. നിർമാതാവായ അശോക് റെഡ്ഡിയിൽ നിന്നും സായ് കൃഷ്ണ റെഡ്ഡിയിൽ നിന്നുമുള്ള ശല്യം സഹിക്കാൻ വയ്യെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ ശേഷമാണ് നടി തൂങ്ങിമരിക്കുന്നത്.

cmsvideo
  Actress Lakshmi Pramod on the run after police start investigation in Ramsi case
  സിനിമയിലും സീരിയലിലും

  സിനിമയിലും സീരിയലിലും

  പ്രമുഖ തെലുഗു ചിത്രങ്ങളായ മനസുമാത, മൌനരാഗം എന്നിവയിൽ ശ്രാവണി അഭിനയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് ശ്രാവണിയുടെ ജനനം. കഴിഞ്ഞ എട്ട് വർഷത്തോളമായി ടിവി സീരിൽ രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു 29 കാരിയായ ശ്രാവണി. നടി മരിച്ചതിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ തന്നെ രംഗത്തെത്തുകയായിരുന്നു. തുടർന്ന് എസ്ആർ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. താൻ മാനസിക സമ്മർദ്ധത്തിലാണെന്ന് സഹോദരി പറഞ്ഞിരുന്നതായി സഹോദരനും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

  ട്വന്റിഫോറിന് വൻ കുതിപ്പ്; ഇടിഞ്ഞെങ്കിലും ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്; വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ്

  English summary
  Sravani Kondapalli suicide: RX 100 Film producer Ashok Reddy arrested by Hyderabad police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X