ഷഹനാസിന്റെ 'ഐഎഎസ്'; യുപിഎസ്‌സിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ: എഫ്ബി കുറിപ്പ്
എഴുത്തുകാരിയും പ്രസാധകയും കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസിനെതിരെ നീണ്ട ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ. ഷഹനാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും കേരള ഗവര്‍ണര്‍ക്കും യുപിഎസ്‌സി ചെയര്‍മാനും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായി ശ്രീനാ ദേവി കുഞ്ഞമ്മ അറിയിച്ചു.
ഐഎഎസ് നേടിയെന്ന് വ്യാജമായി അവകാശപ്പെട്ട് ഷഹനാസ് അതിന്റെ പേരില്‍ സ്വീകരണവും മറ്റു കാര്യങ്ങളും നേടിയെടുത്തത് ഗുരുതരമായ കുറ്റമാണെന്നും അതില്‍ അന്വേഷണം വേണമെന്നുമാണ് ശ്രീനാ ദേവി ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്. ഐഎഎസ് ആണെന്ന് പറഞ്ഞ് നാട്ടിലും വിദേശത്തും എന്തൊക്കെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നത് അന്വേഷിക്കണം. സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിക്കാന്‍ പോലുമുള്ള വാദങ്ങള്‍ ഷഹനാസിന്റെ കയ്യില്‍ ഇല്ലെന്നും അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ മെഹന്ദി ഇടുന്ന പടവും ബീച്ചില്‍ കുമിള വിടുന്ന പടവും ഒക്കെ ഇടുന്നതെന്നും ശ്രീനാ ദേവി പരിഹസിക്കുന്നു.

ഐഎഎസ് നേടി എന്ന് അവകാശപ്പെടുന്നതുകൊണ്ടു തന്നെ 2014 ലെ റിസള്‍ട്ട് പരിശോധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിഎസ്‌സിയെ സമീപിച്ചതായും ശ്രീനാ ദേവി അറിയിക്കുന്നു. ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
മാധ്യമങ്ങളിൽ നിന്നും പത്രവാർത്തകളിൽ നിന്നും ഷഹനാസ് എം.എ എന്ന പേരിലുള്ള ഒരു എഴുത്തുകാരി പലതരത്തിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അപമാനിക്കുന്ന രീതിയിലും, വി. ആർ. സുധീഷ് എന്ന കഥാകൃത്തിനെതിരെ വ്യാജ MeToo ആരോപണം നടത്തി അദ്ദേഹത്തെ ആക്ഷേപിക്കുന്ന രീതിയിലും സംസാരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ശ്രീ. നിയാസ് മലബാറി എന്ന വ്യക്തി എഴുതുന്ന ചില കുറിപ്പുകൾ പലതവണയായി കാണുവാനും ഇടയായി. ഷഹനാസ് എന്നവർക്കെതിരെ സാഹിത്യകാരൻ വി.ആർ സുധീഷ് നൽകിയ മാനനഷ്ടകേസിൽ ഇവർ പലതവണയും കോടതിയിൽ ഹാജരാകാതെ ഇവർക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും അറിഞ്ഞു.
അപ്പോഴാണ് ഞാൻ ഒരു വാർത്ത ശ്രദ്ധിച്ചത്. നിബു വർഗീസ് എന്ന ഒരു വ്യക്തിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു എന്ന രീതിയിൽ ഇവർ ഒരു പരാതി കൊടുത്തിരിക്കുന്നു. പക്ഷെ വിസ്മയം എന്തെന്നാൽ ഇവർ പരാതി കൊടുത്തത് സോഷ്യൽ മീഡിയയിൽ ഇവരെപ്പറ്റി സംസാരിച്ചു കൊണ്ടേയിരിക്കുന്ന നിയാസ് മലബാറിയ്ക്കെതിരെ അല്ല.
സ്വാഭാവികമായും നമുക്ക് ഉറപ്പാക്കാം നിയാസ് മലബാറി പറഞ്ഞ കാര്യങ്ങൾ ഖണ്ഡിക്കുവാനുള്ള ഒരു വാദങ്ങളും ഇവരുടെ കൈയിൽ ഇല്ല എന്ന്. അതുകൊണ്ടാണ് ഇവർ ആ വ്യക്തിയെ അറ്റാക്ക് ചെയ്യാതെ ഇവർക്കെതിരെ എന്തോ കുറിപ്പുകൾ എഴുതിയ നിബു വർഗീസിനെതിരെ പരാതി കൊടുത്തത്.
നിയാസ് മലബാറി,
"ഐഎഎസ് ലഭിച്ചു എന്ന് നിങ്ങൾ നുണ പറഞ്ഞില്ലേ"
എന്ന് ചോദിക്കുമ്പോൾ
ഇവർ മെഹന്ദി ഇടുന്ന പടം ഇടുന്നു,
"നിങ്ങൾക്ക് രണ്ട് ഐഡി കാർഡ് ഇല്ലേ"
എന്ന് ചോദിക്കുമ്പോൾ
ഇവർ ബീച്ചിൽ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു.
"പബ്ലിക്കേഷൻസ് സ്ഥാപനം നടത്തുന്ന നിങ്ങൾക്ക് രണ്ട് അക്കൗണ്ട് ഇല്ലേ"
എന്ന് ചോദിക്കുമ്പോൾ
ഇവർ മഞ്ചേരിയിൽ ഉള്ള ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന വീഡിയോ ഇടുന്നു.
അതല്ലാതെ ആ വ്യക്തി ചോദിച്ച ഒരു ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ഒരിക്കലും ഇവർ പറഞ്ഞിട്ടില്ല.
അവരുടെ വിവാഹപൂർവ ബന്ധങ്ങൾ അവരുടെ സ്വാതന്ത്ര്യമാണ് എന്ന് അവർക്ക് കാഴ്ചപ്പാടുണ്ടാകാം എന്നതുകൊണ്ട് ആ വിഷയത്തിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. പക്ഷെ, സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഈ ആരോപണ-പ്രത്യാരോപണങ്ങളിൽ 22 ദിവസം ആയിട്ടും ആരോപണ വിധേയ ശ്രീമതി. എം.എ. ഷഹനാസ് സത്യം എന്തെന്ന് പറഞ്ഞു കണ്ടില്ല.
ഐഎഎസ് നേടി എന്ന് വ്യാജമായി പറയുകയും അതിൻ്റെ പേരിൽ സ്വീകരണവും മറ്റ് കാര്യങ്ങളും നേടുകയും ചെയ്യുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഐഎഎസ് ആണെന്ന് പറഞ്ഞ് ഇവർ നാട്ടിലും വിദേശത്തും എന്തൊക്കെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
അതിനാൽ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, പ്രതിപക്ഷനേതാവിനും, UPSC ചെയർമാനും, കേന്ദ്ര മന്ത്രാലയത്തിനും, കേന്ദ്രമന്ത്രിമാരായ ശ്രീ സുരേഷ്‌ഗോപിയ്ക്കും, ശ്രീ ജോർജ് കുര്യനും, കേരള ഗവർണർക്കും, കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്കും ഇന്ന് ഞാൻ പരാതി നൽകിയിട്ടുണ്ട്.
2014 ലെ റിസൾട്ട് പരിശോധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കണം എന്ന് ആവശ്യപ്പെട്ട് UPSC യെയും സമീപിച്ചിട്ടുണ്ട്. സിവിൽ സർവീസ് പഠനത്തിനായി വർഷങ്ങൾ ബലികൊടുത്ത ഒട്ടേറെ ഉദ്യോഗാർഥികൾ കേരളത്തിൽ ഉണ്ട്. പക്ഷെ പഠിച്ച കോളേജിൽ നുണ പറഞ്ഞ് സ്വീകരണം വാങ്ങാൻ അസാമാന്യരായ നുണയർക്കു മാത്രമേ സാധിക്കു.
NB: ചരിത്രത്തിലെ കരുത്തുറ്റ, അന്തസ്സുള്ള സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, ആ തണലില്‍ നിന്നുകൊണ്ട്, സൗകര്യപൂര്‍വ്വം ആദര്‍ശത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും പുലമ്പുന്ന ചില സ്ത്രീകള്‍ ഇന്ന് വലിയ സ്ത്രീപക്ഷ വാദികളായി സ്വയം പ്രഖ്യാപിയ്ക്കുന്ന കാഴ്ച രാഷ്ട്രീയ കേരളത്തില്‍ സര്‍വ്വസാധാരണമായി മാറുന്നുണ്ട്. ഒരുപാട് അന്തസ്സുള്ള സ്ത്രീകളും പുരുഷന്മാരും നഷ്ടപ്പെടലുകളിലൂടെ സൃഷ്ടിച്ചെടുത്ത ആത്മത്യാഗത്തിന്റെ ചരിത്രമാണ് നമ്മുടെ സ്ത്രീമുന്നേറ്റത്തിനുള്ളത്. അതിന്റെ ഇന്നലകളില്‍ നുണകളില്ല. ഇന്നുകളിലും നാളെകളിലേക്കും സ്ത്രീ സമൂഹത്തിന് അഭിമാനത്തോടെ നടന്നുനീങ്ങാന്‍ സാധിക്കുന്ന സത്യത്തിന്റെ വെളിച്ചവും കൂട്ടിനുണ്ട്. അല്ലാത്തതെന്തിനും നീര്‍ക്കുമിളകളുടെ അല്‍പജല്പനം മാത്രമാണ് സ്വന്തം.
-
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications