കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്നാഥ് ഷിൻഡെയുടെ മുഖ്യമന്ത്രി കസേരയിൽ മകൻ; 'സൂപ്പർ സിഎം',പരിഹസിച്ച് എൻസിപി, വിവാദം

Google Oneindia Malayalam News

മഹാരാഷ്ട്ര: ഏക്നാഥ് ഷിൻഡെയുടെ മകനും എം പിയുമായ ശ്രീകാന്ത് ഷിൻഡെയുടെ ഒരു ഫോട്ടോയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വാക്ക് പോരിന് വഴിവെച്ചിരിക്കുന്നത്. ശ്രീകാന്ത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതാണ് ഫോട്ടോ.ശ്രീകാന്ത് സൂപ്പർ സി എം കളിക്കുകയാണെന്ന ആരോപണവുമായി എൻ സി പി രംഗത്തെത്തി.

മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ചിത്രം


ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ഫോട്ടോയ്ക്ക് മുന്നിലെ കസേരയിൽ ശ്രീകാന്ത് ഇരിക്കുന്നതാണ് ചിത്രം. കസേരയുടെ പിന്നിലെ ബോർഡിൽ 'മഹാരാഷ്ട്ര സർക്കാർ-മുഖ്യമന്ത്രി' എന്ന് എഴുതിയത് കാണാം. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് ഉപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല, ഫോട്ടോ പങ്കിട്ട് കൊണ്ട് എൻ സി പി വക്താവ് വികാന്ത് വാർപെ ട്വീറ്റ് ചെയ്തു.

ഭാർത്താവിനെ തേടിയെത്തി കാമുകി, വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ; വീഡിയോ വൈറൽഭാർത്താവിനെ തേടിയെത്തി കാമുകി, വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ; വീഡിയോ വൈറൽ

ജനാധിപത്യത്തിൻറെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു

'ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. എന്തൊരു രാജധർമമാണിത്',വാർപെ ട്വീറ്റിൽ പറഞ്ഞു.
വളരെ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയാണ് തനിക്ക് ചിത്രം അയച്ചതെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഓഫീസാണ് ഇതെന്നും രവികാന്ത് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ഈ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്താറുള്ളതെന്നും വാർപെ പറഞ്ഞു. ഇപ്പോൾ നവരാത്രി ആഘോഷത്തിരക്കിലായിരിക്കും മുഖ്യമന്ത്രി അതാവും മകന് സൂപ്പർ സി എം ആകാൻ അവസരം നൽകിയതെന്നും വാർപെ പരിഹസിച്ചു.

മന്ത്രിയോ എം എൽ എയെ പോലും അല്ല

മറ്റൊരു ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും പരിഹാസവും വിമർശനവുമായി രംഗത്തെത്തി.' ആദിത്യ താക്കറെ കാര്യങ്ങൾ കൈകാര്യം ചെയ്തപ്പോൾ അന്ന് വലിയ വിമർശനമായിരുന്നു ബഹി ജെ പി ഉന്നയിച്ചത്. ആദിത്യ താക്കറെ ഒരു മന്ത്രിയായിരുന്നിട്ട് കൂടിയായിരുന്നു വിമർശനം. എന്നാൽ ശ്രീനാഥ് മന്ത്രിയോ എന്തിന് എം എൽ എ പോലും അല്ല', പ്രീയങ്ക ട്വീറ്റ് ചെയ്തു. അധികാര കൊതിമൂത്ത് ഉപമുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ ഓർത്ത് തനിക്ക് സഹതാപം തോന്നുന്നുവെന്ന് പ്രിയങ്ക ട്വീറ്റിൽ കുറിച്ചു.

വിശദീകരണവുമായി ശ്രീകാന്ത്

അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ശ്രീകാന്ത് രംഗത്തി. തന്റെ വീട്ടിൽ നിന്നുള്ള ചിത്രമാണിതെന്നായിരുന്നു ശ്രീകാന്തിന്റെ വിശദീകരണം. തനിക്ക് പിന്നിൽ കാണുന്ന ബോർഡ് മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് വെർച്വൽ മീറ്റിംഗുകൾ നടക്കുന്നതിനാലാണ് അവിടെ കൊണ്ടുവന്ന് വെച്ചതെന്നും ഷിൻഡെ പറയുന്നു.

'പെട്ടെന്ന് ദേഷ്യപ്പെട്ടു, ശ്രീനാഥ് ഭാസി ലഹരി പോലെ എന്തോ ഉപയോഗിച്ചെന്ന്'; സംഭവം വിവരിച്ച് പരാതിക്കാരി'പെട്ടെന്ന് ദേഷ്യപ്പെട്ടു, ശ്രീനാഥ് ഭാസി ലഹരി പോലെ എന്തോ ഉപയോഗിച്ചെന്ന്'; സംഭവം വിവരിച്ച് പരാതിക്കാരി

മന്ത്രിയുടെ ഓഫീസേ അല്ല


'ഒരു സ്ഥലത്ത് മാത്രമിരുന്ന് പ്രവർത്തിക്കുന്നയാളല്ല തന്റെ പിതാവ്. അദ്ദേഹം ഒരു ദിവസം 18 മുതൽ 20 മണിക്കൂർ നേരം വരെ ജോലി ചെയ്യുന്നുണ്ടെന്നും വിമർശനങ്ങൾക്ക് മറുപടിയായി ശ്രീനാഥ് പ്രതികരിച്ചു. ജനങ്ങളെ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ഞാനും മുഖ്യമന്ത്രിയും ഇതേ ഓഫീസാണ് ഉപയോഗിക്കുന്നത്. അത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ ആയിരുന്നില്ല', ശ്രീനാഥ് പറഞ്ഞു.

'എന്ത്...ചോദ്യങ്ങളാടാ ഇത്, നിനക്ക് വേറെ ചോദ്യങ്ങളൊന്നുമില്ലെ'; റേഡിയോ ജോക്കിക്കും ശ്രീനാഥ് ഭാസിയുടെ പച്ചത്തെറി'എന്ത്...ചോദ്യങ്ങളാടാ ഇത്, നിനക്ക് വേറെ ചോദ്യങ്ങളൊന്നുമില്ലെ'; റേഡിയോ ജോക്കിക്കും ശ്രീനാഥ് ഭാസിയുടെ പച്ചത്തെറി

English summary
Sreenath shinde Sitting in CM's chair; NCP mocks Super CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X