കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിലൂടെ പരിഹസിച്ചു; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ചാനലില്‍ വന്ന അഭിമുഖത്തിന്റെ ലിങ്കുമായി ട്വിറ്ററില്‍ പരിഹസിച്ച ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റര്‍ ശ്രീശാന്ത്. താന്‍ അങ്ങേയറ്റം വിഷമിക്കുന്ന ഘട്ടത്തില്‍ ശശി തരൂരോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തന്നെ സഹായിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ലെന്ന് ശ്രീശാന്ത് മറുപടിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്രീശാന്ത് എന്തുകൊണ്ട് നന്നായി ഗൃഹപാഠം ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു ശശി തരൂര്‍ ചൊവ്വാഴ്ച ട്വിറ്ററില്‍ യു ട്യൂബ് ലിങ്ക് പോസ്റ്റ് ചെയ്തത്. അഭിമുഖത്തില്‍ ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ശ്രീശാന്തിന് കഴിഞ്ഞിരുന്നില്ല. ശ്രീശാന്ത് മത്സരിക്കുന്ന മണ്ഡലത്തില്‍ ഏതൊക്കെ കാര്യത്തില്‍ മെച്ചപ്പെടാനുണ്ടായിരുന്നെന്നായിരുന്നു ചോദ്യം. മൂന്നു കാര്യങ്ങളെങ്കിലും പറയണമെന്ന് അവതാകരന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീശാന്ത് കഴിഞ്ഞില്ല.

sreesanth

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. എന്നാല്‍ ശശി തരൂരോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തന്നെ തിരിഞ്ഞു നോക്കിയിരുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. താന്‍ തന്റെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി ആവശ്യമായത് ചെയ്യുമെന്നും ശ്രീശാന്ത് പറയുന്നു.

എംഎല്‍എ ആയാല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുമെന്ന് ശശി തരൂര്‍ കണ്ടറിയണം. ജനങ്ങളെയും പാര്‍ട്ടിയെയും ഞാന്‍ സ്‌നേഹിക്കുന്നു. ദൈവം എന്റെ കൂടെയുണ്ട്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് ശശി തരൂരിന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

English summary
Sreesanth blasts Congress MP Shashi Tharoor in epic Twitter rant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X