ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍
മുംബൈ: ഒത്തുവകളി വിവാദത്തില്‍ മലയാളി താരം ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദു ധാരാസിങിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിയില്‍ മദ്യരാജാവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഉടമയും ആയ വിജ് മല്യക്കുള്ള പങ്കും വിന്ദു ധാരാസിങ് വെളിപ്പെടുത്തി.
ശ്രീശാന്തിനെ ഐപിഎല്‍ കോഴ വിവാദത്തില്‍ പെടുത്തുകയായിരുന്നു. ശ്രീ തീര്‍ത്തും നിരപരാധിയാണ്. ശ്രീശാന്തിനെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടുകയായിരുന്നുവെന്നും വിന്ദു ധാരാസിങ് വെളിപ്പെടുത്തി.

ബോക്സിങ് ഇതിഹാസം ധാരാസിങിന്റെ മകനും ബോളിവുഡ് താരവും ആണ് വിന്ദു ധാരാസിങ്. ഐപിഎല്‍ ഒത്തുകളി വിവാദത്തിലെ സുപ്രധാന കണ്ണിയെന്ന് സംശയിക്കപ്പെടുന്ന ആളാണ് ഇദ്ദേഹം.
സീ ടിവി നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ആണ് വിന്ദു ധാരാസിങിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിയിലൂടെ ഏറ്റവും അധികം പണമുണ്ടാക്കിയത് മല്യയാണെന്നും വിന്ദു ആരോപിക്കുന്നുണ്ട്.
ലളിത് മോഡിയെ മുന്‍ നിര്‍ത്തി ശരദ് പവാര്‍ കളിക്കുകയായിരുന്നുവെന്നും വിന്ദു ആരോപിക്കുന്നുണ്ട്. ലളിത് മോഡിയും എന്‍ ശ്രീനിവാസനും തമ്മിലുള്ള അധികാര വടംവലിയായാണ് ഇത് പുറംലോകം കണ്ടത്.
എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓഹരി ഉടമയും ആയ ഗുരുനാഥ് മെയ്യപ്പനാണ് വാതുവെപ്പില്‍ ഏറെ നഷ്ടം സംഭവിച്ചതെന്നും വിന്ദു ധാരാ സിങ് വെളിപ്പെടുത്തുന്നുണ്ട്. ഐപിഎല്‍ ടൂര്‍ണമെന്റ് തന്നെ ഒത്തുകളിയാണെന്ന് പിന്നീടാണ് മെയ്യപ്പന് മനസ്സിലാക്കിയതത്രെ.
വിജയ് മല്യ വാതുവപ്പില്‍ നേരിട്ട് പങ്കാളിയായിരുന്നു എന്നും വിന്ദു പറയുന്നു. വാതുവപ്പിലൂടെ മാത്രം മല്യ 200 കോടി രൂപയോളം ഉണ്ടാക്കിയതായും വിന്ദു ആരോപിക്കുന്നു. പല പ്രമുഖ സിനിമ താരങ്ങളും വാതുവപ്പില്‍ പങ്കാളികളായിരുന്നുവെന്നും പക്ഷേ അവര്‍ക്ക് ഒത്തുകളിയെപ്പറ്റി അറിയില്ലായിരുന്നുവെന്നും വിന്ദു പറയുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications