കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഒത്തുവകളി വിവാദത്തില്‍ മലയാളി താരം ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദു ധാരാസിങിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിയില്‍ മദ്യരാജാവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉടമയും ആയ വിജ് മല്യക്കുള്ള പങ്കും വിന്ദു ധാരാസിങ് വെളിപ്പെടുത്തി.

ശ്രീശാന്തിനെ ഐപിഎല്‍ കോഴ വിവാദത്തില്‍ പെടുത്തുകയായിരുന്നു. ശ്രീ തീര്‍ത്തും നിരപരാധിയാണ്. ശ്രീശാന്തിനെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടുകയായിരുന്നുവെന്നും വിന്ദു ധാരാസിങ് വെളിപ്പെടുത്തി.

Sreesanth

ബോക്‌സിങ് ഇതിഹാസം ധാരാസിങിന്റെ മകനും ബോളിവുഡ് താരവും ആണ് വിന്ദു ധാരാസിങ്. ഐപിഎല്‍ ഒത്തുകളി വിവാദത്തിലെ സുപ്രധാന കണ്ണിയെന്ന് സംശയിക്കപ്പെടുന്ന ആളാണ് ഇദ്ദേഹം.

സീ ടിവി നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ആണ് വിന്ദു ധാരാസിങിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിയിലൂടെ ഏറ്റവും അധികം പണമുണ്ടാക്കിയത് മല്യയാണെന്നും വിന്ദു ആരോപിക്കുന്നുണ്ട്.

ലളിത് മോഡിയെ മുന്‍ നിര്‍ത്തി ശരദ് പവാര്‍ കളിക്കുകയായിരുന്നുവെന്നും വിന്ദു ആരോപിക്കുന്നുണ്ട്. ലളിത് മോഡിയും എന്‍ ശ്രീനിവാസനും തമ്മിലുള്ള അധികാര വടംവലിയായാണ് ഇത് പുറംലോകം കണ്ടത്.

എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരി ഉടമയും ആയ ഗുരുനാഥ് മെയ്യപ്പനാണ് വാതുവെപ്പില്‍ ഏറെ നഷ്ടം സംഭവിച്ചതെന്നും വിന്ദു ധാരാ സിങ് വെളിപ്പെടുത്തുന്നുണ്ട്. ഐപിഎല്‍ ടൂര്‍ണമെന്റ് തന്നെ ഒത്തുകളിയാണെന്ന് പിന്നീടാണ് മെയ്യപ്പന്‍ മനസ്സിലാക്കിയതത്രെ.

വിജയ് മല്യ വാതുവപ്പില്‍ നേരിട്ട് പങ്കാളിയായിരുന്നു എന്നും വിന്ദു പറയുന്നു. വാതുവപ്പിലൂടെ മാത്രം മല്യ 200 കോടി രൂപയോളം ഉണ്ടാക്കിയതായും വിന്ദു ആരോപിക്കുന്നു. പല പ്രമുഖ സിനിമ താരങ്ങളും വാതുവപ്പില്‍ പങ്കാളികളായിരുന്നുവെന്നും പക്ഷേ അവര്‍ക്ക് ഒത്തുകളിയെപ്പറ്റി അറിയില്ലായിരുന്നുവെന്നും വിന്ദു പറയുന്നുണ്ട്.

English summary
Controversial Bollywood personality, Vindoo Dara Singh, has made some more revelations on the betting and fixing scandal in the Indian Premier League during a sting operation carried out by a Zee News reporter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X