ശ്രീശാന്ത് തെലുങ്ക് പഠിക്കുന്നു, എന്തിനാണെന്നോ?
ഹൈദരാബാദ്: നമ്മുടെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഇപ്പോള്‍ എവിടെയാണ്. താരം വലിയ തിരക്കിലാണത്രേ, എന്താ കാര്യം. ശ്രീശാന്ത് തെലുങ്ക് ഭാഷ പഠിക്കാനുള്ള കഠിന പരിശ്രമത്തിലാണെന്നാണ് വിവരം. ഇപ്പോള്‍ എന്തിനാ തെലുങ്ക് ഭാഷ പഠിക്കുന്നതെന്നു എല്ലാവരും വിചാരിക്കാം. മറ്റൊന്നിനും അല്ല സിനിമയ്ക്കു വേണ്ടിയാണ് ശ്രീശാന്ത് തെലുങ്ക് പഠിക്കുന്നത്.
ശ്രീശാന്ത് നായകനാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ബഹുഭാഷാ ചിത്രത്തിനുവേണ്ടിയാണ് ശ്രീ തെലുങ്ക് പഠിക്കുന്നത്. തെലുങ്ക് ട്യൂഷന്‍ മാസ്റ്ററെ വെച്ചാണ് താരം ഭാഷ പഠിച്ചെടുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ശ്രീശാന്തിന്റെ സിനിമയെത്തുന്നത്. ക്രിക്കറ്റ് കളിക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിലാണ് ശ്രീ അഭിനയിക്കുന്നത്.

ഹൈദരാബാദില്‍ മൂന്നു ദിവസത്തെ അഭിനയ ശില്‍പശാലയില്‍ ചേര്‍ന്നിരിക്കുകയാണ് ശ്രീശാന്തിപ്പോള്‍. ഇതിനു പുറമെയാണ് ഒരു ട്യൂഷന്‍ മാസ്റ്ററെയും ശ്രീ ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഭാഷ പഠിക്കുന്നതു മാത്രമല്ല ചിത്രത്തിനു വേണ്ടി ശ്രീ ശരീരഭാരം കുറയ്ക്കുകയും ചെയ്തിരുന്നു.
സന യദി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേരും മറ്റു താരങ്ങളെക്കുറിച്ചും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനു ബിസിസിഐക്കു നല്‍കിയ കത്തിനു മറുപടി കാത്തിരിക്കുകയാണ് ശ്രീശാന്ത്.












Click it and Unblock the Notifications