രണ്ടര വയസ്സുകാരിയുടെ കൊലപാതകം; സാമ്പത്തിക തട്ടിപ്പ് കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് കൊലപ്പെട്ട രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡ് ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ ഷിജു എന്നയാൾക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്. ശ്രീതുവിന്റെ പേരിൽ 10 പരാതികളാണ് പോലീസിന് കിട്ടിയത്. മറ്റ് പരാതികളില് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു
ഷിജു എന്നയാളുടെ പരാതിയിലാണ് നിലവിൽ ശ്രീതുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്നായിരുന്നു ഇയാളുടെ പരാതിയ പോലീസ് നടത്തിയ അന്വേഷണത്തിൽ പണം തട്ടിയതിനും വ്യാജരേഖകൾ നിർമിച്ചതിനും തെളിവ് ലഭിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറൽ എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസിൽ ഞായറാഴ്ച രാവിലെയാണ് ശ്രീതുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റൂറൽ എസ് പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്തു. തുടർന്ന് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പത്ത് പേർ കൂടി പരാതി നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒരു കേസിലാണ് നടപടിയെടുത്തിട്ടുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയച്ചു.
അതേ സമയം, രണ്ട് വയസ്സുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരൻ ഹരി കുമാർ റിമാൻഡിലാണ്. ഇയാളെ തിങ്കളാഴ്ച കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യും. ഒപ്പം ശ്രീതുവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, രണ്ടുവയസ്സുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ റിമാൻഡിലാണ്. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഒപ്പം ശ്രീതുവിനെയും വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന.












Click it and Unblock the Notifications