ആദായ നികുതി കുടിശ്ശിക 45 ലക്ഷം രൂപ.. ലേലത്തിന് വെച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് വാങ്ങാൻ ആളില്ല
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ലേലത്തില്‍ വെച്ച ചെന്നയിലെ ഫ്ളാറ്റ് വാങ്ങാന്‍ ആരുമെത്തിയില്ല. ഇതേത്തുടര്‍ന്ന് ലേലനടപടികള്‍ നിര്‍ത്തിവെച്ചു. നികുതികുടിശ്ശികയ്ക്ക് വേണ്ടി ആദായ നികുതി വകുപ്പാണ് നടിയുടെ ഫ്ളാറ്റ് ലേലത്തില്‍ വെച്ചത്. 45 ലക്ഷം രൂപയാണ് ആദായ നികുതി കുടിശ്ശിക. മരണശേഷം ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ആണ്. ഗണേഷിന്റെ അനുവാദത്തോട് കൂടിയാണ് ആദായനികുതി വകുപ്പ് ലേലനടപടികളിലേക്ക് കടന്നത്.
അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ളാറ്റിന് 1.14 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത്രയും തുക നല്കി ഫ്ളാറ്റ് ലേലത്തില്‍ പിടിക്കാന്‍ ആരും എത്താത്തത് കൊണ്ട് രണ്ട് മാസത്തിനകം വീണ്ടും ലേലം നടത്താനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്ളാറ്റിന്റെ അടിസ്ഥാന വില കുറയ്ക്കണമോ എന്ന കാര്യത്തില്‍ തീരുമാനം ആദായ നികുതി വകുപ്പ് പിന്നീട് കൈക്കൊള്ളും. 1996 മുതല്‍ മരിക്കുന്നത് വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. ഇതാണ് കുടിശികയും പലിശയുമായി 45 ലക്ഷത്തിലെത്തി നില്‍ക്കുന്നത്. ശ്രീവിദ്യയുടെ മരണശേഷം 2006ല്‍ ഫ്ളാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്ത് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. അഭിഭാഷകനായ ഉമാശങ്കറാണ് ഈ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നത്. വാടകയായ 13,000 രൂപ ഇവര്‍ ആദായനികുതി വകുപ്പിനാണ് നല്‍കുന്നത്. ഇത് മൂലം നഷ്ടം നികത്താനാവില്ലെന്ന കാരണത്താലാണ് ആദായനികുതി വകുപ്പ് ലേലത്തിലേക്ക് കടന്നത്. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ ആദായനികുതി കുടിശ്ശിക കഴിഞ്ഞിട്ടുള്ള പണം ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് നല്‍കാനാണ് തീരുമാനം.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications