കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിൽ മണ്ണിടിച്ചിലിൽ 91 മരണം:പാകിസ്താനുമില്ല ചൈനയുമില്ല രക്ഷാ പ്രവർത്തനത്തിന് ഇന്ത്യന്‍ നേവി

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ മണ്ണിടിഞ്ഞ് 91 മരണം. മഴക്കാലം നേരത്തെ ആരംഭിച്ചതോടെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് 91 പേർ മരണമടഞ്ഞിട്ടുള്ളത്. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.

ഐഎൻഎസ് ജലാശ്വ ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമായി വിശാഖപട്ടണത്തുനിന്നും ശ്രീലങ്കയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ബോട്ടിലും ഹെലികോപ്റ്ററിലുമായി വെള്ളിയാഴ്ച തന്നെ ഇന്ത്യൻ നാവിക സേനാ ഉദ്യോസ്ഥർ രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.

landslide

ശ്രീലങ്കയില്‍ കലൂത്തറയില്‍ അഞ്ചിടങ്ങളിലായി മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് വക്താവ് പ്രിയാന്ത ജയകൊടി വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയുടെ കപ്പൽ ഞായറാഴ്ച രാവിലെയോടെ ശ്രീലങ്കയിലെത്തും. മണ്ണിടിച്ചിലിൽ ഏറ്റവുമധികം നാശനഷ്ടം നേരിട്ടിട്ടുള്ള ജില്ലകളിലാണ് ഇന്ത്യൻ നാവിക സേന ദുരിതാശ്വാസ പ്രവർത്തനം നടത്തുക.

English summary
Floods and landslides in Sri Lanka have killed at least 91 people while more than 100 are missing after torrential rain, officials said on Friday, as soldiers fanned out in boats and in helicopters to help with rescue operations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X