കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിളിച്ചു; മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക ഇന്ത്യയിലേക്ക് അയക്കും?

Google Oneindia Malayalam News

ദില്ലി: ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുന്നു? അഞ്ച് പേരെയും ശ്രീലങ്ക ഇന്ത്യന്‍ ജയിലിലേക്ക് വിട്ടയക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രജപക്‌സെയുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത് എന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി മഹീന്ദ്ര രജപക്‌സെയുമായി ഫോണില്‍ സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് ഇവരെ അഞ്ചുപേരെയും ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഈ അഞ്ച് മത്സ്യത്തൊഴിലാളികളും.

rajapaksa

മയക്കുമരുന്ന് കടത്തിയ കുറ്റത്തിനാണ് ശ്രീലങ്കന്‍ കോടതി തമിഴ്‌നാട് സ്വദേശികളായ 5 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. വില്‍സണ്‍, പ്രസാദ്, അഗസ്റ്റസ്, എമേഴ്‌സണ്‍, ലാംഗ്ലെറ്റ് എന്നിവരാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വടക്കന്‍ ജാഫ്‌നയിലെ ഡെല്‍ഫ്റ്റ് ദ്വീപിനു സമീപം ബോട്ടില്‍നിന്നാണ് 2011ല്‍ ലങ്കന്‍ നേവി ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീലങ്ക വഴി ഹെറോയിന്‍ കടത്തിയ കുറ്റത്തിനാണു കൊളംബോ ഹൈക്കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്.

<blockquote class="twitter-tweet blockquote" lang="en"><p>Namo and Rajapaksa spoke on the phone yesterday&agreed to process papers & transfer 5 fishermen convicted to Indian jail. I am vindicated!</p>— Subramanian Swamy (@Swamy39) <a href="https://twitter.com/Swamy39/status/531640424977272832">November 10, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. രാമനാഥ പുരത്ത് മത്സ്യത്തൊഴിലാളികള്‍ റെയില്‍ പാളം തകര്‍ക്കുകയും വീടുകള്‍ക്ക് തീവെക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ഹൈവേയില്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഇവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് വിവിധ തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Five Tamil fishermen serving death sentence in Sri Lanka to be transferred to Indian jail&#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X