കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയെ ചോരയില്‍ മുക്കിയത് തൗഹീദ് ജമാഅത്ത്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

കൊളംബോ: ശ്രീലങ്കയില്‍ ഞായറാഴ്ച ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ചര്‍ച്ചുകളിലും ഹോട്ടലുകളിലും സ്‌ഫോടനം നടത്തിയവര്‍ക്ക് വിദേശ സഹായം ലഭിച്ചെന്ന് സര്‍ക്കാര്‍. ചാവേറുകളായവര്‍ എല്ലാം ശ്രീലങ്കന്‍ പൗരന്‍മാരാണെന്ന് മന്ത്രി രജിത സേനാരത്‌നെ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

Sri

വിദേശത്തുള്ള സംഘങ്ങളുടെ സഹായമില്ലാതെ ഇത്തരം ആക്രമണം നടത്താന്‍ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് മാത്രമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നില്ല. വിദേശികളുടെ സഹായം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക തീവ്രവാദ ഗ്രൂപ്പാണ് തൗഹീദ് ജമാഅത്ത്. ഇവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഏത് വിദേശ സംഘമാണ് ആക്രമണത്തിന് സഹായിച്ചത് എന്ന് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ അത്ര പരിചിതമല്ല തൗഹീദ് ജമാഅത്ത്. പ്രാദേശികമായി ചിലയിടങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ബുദ്ധ പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. 24 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണെന്ന് പോലീസ് പറയുന്നു.

മോഹന്‍ലാലും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച; ശേഷം ഇരുവരും പറഞ്ഞത്... ഉദ്വേഗ നിമിഷംമോഹന്‍ലാലും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച; ശേഷം ഇരുവരും പറഞ്ഞത്... ഉദ്വേഗ നിമിഷം

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയാകുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീകരവാദം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക.

ഞായറാഴ്ച ഏഴ് ചാവേറുകളാണ് കൊളംബോയിലെ വിവിധ കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിച്ചത്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ നിന്ന് കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. കൊല്ലപ്പെട്ട അഞ്ച് ഇന്ത്യക്കാരില്‍ നാല് പേര്‍ ജെഡിഎസ് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഒരു മലയാളിയുമുണ്ട്. മൂന്ന് ജെഡിഎസ്പ്രവര്‍ത്തകരെ കാണാതായി.

English summary
Sri Lanka to declare emergency from midnight after Easter day blasts that killed 290
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X