കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയെ വിറപ്പിച്ച അധോലോക നായകന് തമിഴ്‌നാട്ടില്‍ അന്ത്യം, കൊന്നത് വിഷം കൊടുത്തോ? ദുരൂഹത

Google Oneindia Malayalam News

ചെന്നൈ: ശ്രീലങ്കന്‍ അധോലോക നേതാവ് അങ്കോട ലോക്കയുടെ മരണത്തില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചു. ലോക്കയെ എതിരാളികള്‍ വിഷം കൊടുത്തു കൊന്നതാണെന്നാണ് ശ്രീലങ്കന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. ലോക്കോയുടെ മരണം കഴിഞ്ഞ ഞയറാഴ്ചയാണ് ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ലോക്കോയ്‌ക്കെതിരെ നിരവധി കേസുകളാണ് ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

രാമന്റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കട്ടെ, ഭൂമി പൂജക്ക് ആശംസയുമായി കേജ്രിവാൾരാമന്റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കട്ടെ, ഭൂമി പൂജക്ക് ആശംസയുമായി കേജ്രിവാൾ

ലഹരി ആയുധക്കടത്ത്

ലഹരി ആയുധക്കടത്ത്

ഞായറാഴ്ചയാണ് അങ്കോട ലോക്ക എന്ന അധോലോക നായകന്‍ കോയമ്പത്തൂരില്‍ വച്ച് കൊല്ലപ്പെടുന്നത്. ഇക്കാര്യം ഇന്ത്യ ശ്രീലങ്ക ഔദ്യോഗികമായി അറിയിച്ചു. ശ്രീലങ്കന്‍ മുനമ്പ് കേന്ദ്രമാക്കി ലഹരിയും ആയുധക്കടത്തും നടത്തുന്നത് അങ്കോട ലോക്കയുടെ നേതൃത്വത്തിലാണ്. മധുമഗ ലസന്ത ചന്ദന എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്.

അബോധാവസ്ഥയില്‍

അബോധാവസ്ഥയില്‍

അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് കോയമ്പത്തൂര്‍ പീലമേട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആസുപത്രിയില്‍ എത്തിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത്. അങ്കോടയാണെന്ന് മനസിലായത്.

Recommended Video

cmsvideo
ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി
പിടിയിലായവര്‍

പിടിയിലായവര്‍

അങ്കോടയ്‌ക്കൊപ്പം താമസിച്ചിരുന്ന പെണ്‍ സുഹൃത്ത്, ശ്രീലങ്കന്‍ സ്വദേശി അമാനി താജി, വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നിര്‍മ്മിക്കാന്‍ സഹായിച്ച ശിവകാമി സുന്ദരി, ധ്യാനേശ്വര്‍ എന്നിവരാണ് ഇപ്പോള്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലായത്.

 അധോലോക നേതാവിന്റെ ഭാര്യ

അധോലോക നേതാവിന്റെ ഭാര്യ

ശ്രീലങ്കന്‍ സ്വദേശിയായ അമാനി താജി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു അമാനി താജി. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ വച്ച് അങ്കോട ലോക്ക കൊലപ്പെടുത്തിയ മറ്റൊരു അധോലോക നേതാവിന്റെ ഭാര്യയാണ്. മധുവരയില്‍ വച്ചാണ് ഇവര്‍ മൂന്ന് പേരും അറസ്റ്റിലാവുന്നത്.

മൃതദേഹം ദഹിപ്പിച്ചു

മൃതദേഹം ദഹിപ്പിച്ചു

തിങ്കളാവ്ച ഉച്ചയോടെ മൃതദേഹം മധുരയില്‍ എത്തിച്ച് ദഹിപ്പിച്ചെന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ടത് ശ്രീലങ്കയിലെ അധോലോക നേതാവാണെന്ന് വ്യക്തമായതോടെ കേസ് ഇപ്പോള്‍ സിബി സിഐഡിക്ക് കൈമാറിയിരിക്കുകയാണ്. തമിഴ്‌നാട് ഡിജിപിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്.

സിബി സിഐഡി അന്വേഷണം

സിബി സിഐഡി അന്വേഷണം

ശ്രീലങ്ക തേടുന്ന കൊടും കുറ്റവാളിക്ക് തമിഴ്‌നാട്ടില്‍ ഒളിച്ച് താമസിക്കാന്‍ സഹായം നല്‍കിയത് ആരൊക്കെയാണെന്നാണ് സിബി സിഐഡി അന്വേഷിക്കുന്നത്. മരണ വിവരം സ്ഥിരീകരിച്ചതോടെ റോ അടക്കമുള്ള കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ കോയമ്പത്തൂരില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി ശിലഅയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി ശില

രാജസ്ഥാനിലെ സമവായ നീക്കത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ്; പൈലറ്റ് പക്ഷത്തിന് ഗെലോട്ടിന്‍റെ ആനുകൂല്യംരാജസ്ഥാനിലെ സമവായ നീക്കത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ്; പൈലറ്റ് പക്ഷത്തിന് ഗെലോട്ടിന്‍റെ ആനുകൂല്യം

രാമൻ എന്നാൽ സ്നേഹവും നീതിയും; രാമക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിരാമൻ എന്നാൽ സ്നേഹവും നീതിയും; രാമക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

English summary
Sri Lankan underworld leader Angoda Loka killed in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X