കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ സിന്ദാബാദ് വിളിച്ച അമൂല്യയെ കൊല്ലാൻ 10 ലക്ഷം, ഇനാം പ്രഖ്യാപിച്ച് ശ്രീരാമ സേന നേതാവ്!

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമ സേന. അമൂല്യ ലിയോണയെ കൊലപ്പെടുത്തിയാല്‍ 10 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കുമെന്ന് ശ്രീരാമ സേന പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീരാമ സേന നേതാവ് സഞ്ജീവ് മറാടിയാണ് അമൂല്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇയാള്‍ പുറത്ത് വിട്ട വീഡിയോയില്‍ കാന്‍സര്‍ പോലെ രാജ്യദ്രോഹം പടരുകയാണ് എന്നാണ് ഇയാള്‍ പറയുന്നത്.

പൗരത്വ നിയമത്തിന് എതിരെ അസദ്ദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം സംഘടിപ്പിച്ച പരിപാടിയിലാണ് ബെംഗളൂരു കോളേജ് വിദ്യാര്‍ത്ഥിനിയായ അമൂല്യ ലിയോണ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. വേദിയില്‍ നിന്ന് ഒവൈസി അടക്കമുളളവര്‍ ചേര്‍ന്ന് അമൂല്യയെ പുറത്താക്കുകയായിരുന്നു. അമൂല്യയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.

caa

പാകിസ്താന്‍ സിന്ദാബാദ് എന്നും ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും വിളിച്ച അമൂല്യയെ ബാക്കി സംസാരിക്കാന്‍ അനുവദിക്കാതെയാണ് പോലീസ് പിടിച്ച് കൊണ്ട് പോയത്. അമൂല്യയ്ക്ക് എതിരെ ഒരു വിഭാഗം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് അമൂല്യക്ക് നേരെ കൊലവിളിയും ഉയര്‍ന്നിരിക്കുന്നത്.

അമൂല്യയ്ക്ക് ജാമ്യം പോലും അനുവദിക്കരുത് എന്നാണ് ശ്രീരാമ സേന നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം നല്‍കി പുറത്തിറക്കിയാല്‍ അമൂല്യയെ വെടിവെച്ച് കൊലപ്പെടുത്തും എന്നും അല്ലെങ്കില്‍ അമൂല്യയെ കൊലപ്പെടുത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം നല്‍കും എന്നുമാണ് ശ്രീരാമ സേന നേതാവിന്റെ പ്രഖ്യാപനം. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഹുബളളിയിലെ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികളുടെ നാവറുക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് ശ്രീരാമ സേനയുടെ മറ്റൊരു നേതാവായ സിദ്ദലിംഗ സ്വാമിയും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Sri Ram Sena leader announces 10 lakh inam to kill Amulya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X