ശ്രീരാമനും ഹനുമാനും ബിജെപിയുടെ കുത്തകയല്ല; വീണ്ടും വെട്ടിലാക്കി ഉമാ ഭാരതി
ഭോപ്പാല്‍: ഭഗവാന് ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബി ജെ പിയുടെ മാത്രം കുത്തകാവകാശമല്ല എന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഉമാ ഭാരതി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് സംസ്ഥാനത്ത് ഹനുമാന് ക്ഷേത്രം നിര്‍മിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു ഉമാ ഭാരതിയുടെ പരാമര്‍ശം.
ബി ജെ പി അണികളോട് ചുറ്റും നോക്കി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ പറഞ്ഞതിന് പിന്നാലെ ആണ് ഉമാ ഭാരതി വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ ഭാാരതി മദ്യശാലക്ക് നേരെ കല്ലെറിഞ്ഞതും വിവാദമായിരുന്നു.

മദ്യനിരോധനം ആവശ്യപ്പെട്ട് ഉമാഭാരതി ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. മധ്യപ്രശേദ് മുന്‍ മുഖ്യമന്ത്രിയായ ഉമാ ഭാരതി ബി ജെ പിയുടെ രാജ്യത്തെ തന്നെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്.
എല്‍ കെ അദ്വാനിയുടെ അടുത്ത അനുയായി ആയിരുന്ന ഉമാ ഭാരതി നരേന്ദ്ര മോദി- അമിത് ഷാ ദ്വയം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ആണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടത്. ഇതോടെ ബി ജെ പി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ഉമാ ഭാരതി.
ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണം എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ് പ്രഗ്യാ സിങ് താക്കൂറിന്റെ പരാമര്‍ശത്തെയും ഉമാ ഭാരതി പിന്തുണച്ചിരുന്നു. ശ്രീരാമന് വനവാസ കാലത്തുപോലും ആയുധം ഉപേക്ഷിച്ചിട്ടില്ല എന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നത് തെറ്റല്ല എന്നുമായിരുന്നു ഉമാ ഭാരതി പറഞ്ഞിരുന്നത്.
എന്നാല്‍ അക്രമാസക്തമായ ചിന്തകള്‍ തെറ്റാണ് എന്നും ഉമാ ഭാരതി വ്യക്തമാക്കിയിരുന്നു. ഷാരൂഖ് ഖാന്റെ പത്താന് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ അശ്ലീല ദൃശ്യങ്ങള്‍ ഒഴിവാക്കണം എന്ന് ഉമാഭാരതി ആവശ്യപ്പെട്ടിരുന്നു.
അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല എന്നും കാവി ഇന്ത്യന്‍ സംസ്കാരത്തിന്റെ നിറമാണ് എന്നുമായിരുന്നു ഉമാ ഭാരതിയുടെ അവകാശവാദം. കാവി നിറത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല എന്നും അത്തരം സീനുകള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഒഴിവാക്കണം എന്നും ഉമാ ഭാരതി പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications