വാർത്താ സമ്മേളനം വിളിക്കൂ; അഭിനയിക്കാൻ ഞാൻ തയ്യാർ; ലോറൻസിന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീറെഡ്ഡി
ചെന്നൈ: തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ പലർക്കും ശ്രീ റെഡ്ഡി ഒരു പേടി സ്വപ്നമാണ്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കൾക്കും സംവിധായകന്മാർക്കും എതിരെയാണ് ശ്രീറെഡ്ഡി ലൈംഗികാരോപണം ഉന്നയിച്ചത്.
തെലുങ്കിലെ യുവ നടൻ നാനി മുതൽ സംവിധായകനും നടനുമായ രാഘവേന്ദ്ര ലോറൻസ് വരെ ആരോപണവിധേയരാണ്. ശ്രീറെഡ്ഡിക്ക് മറുപടിയും വെല്ലുവിളിയുമായി ലോറൻസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ലോറൻസിനെതിരെ വീണ്ടും തിരിച്ചടി നടത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.

ആരോപണം
ഹൈദരാബാദിലെ ഒരു ഹോട്ടലിൽവെച്ച് ലോറൻസ് ലൈംഗിക ചൂഷണം നടത്തിയെന്നായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണം. ഒരു ചാനൽ അഭിമുഖത്തിനിടെയായിരുന്നു ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തൽ. ലോറൻസ് തന്നോട് വയറ് കാണിക്കാൻ ആവശ്യപ്പെട്ടെന്നും കണ്ണാടിയിൽ നോക്കി സ്വയം വശീകരിക്കാൻ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ശ്രീറെഡ്ഡി ആരോപിച്ചത്.

വിശദീകരണം
ശ്രീ റെഡ്ഡിയുടെ ആരോപണം തനിക്ക് വലിയ കാര്യമല്ല. അതിനെ കുറിച്ച് ഓർക്കാൻ തനിക്ക് സമയവും ഇല്ല . എന്നാൽ തന്റെ പ്രതികരണം തേടി മാധ്യമപ്രവർത്തകർ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ് വിശദീകരണവുമായി എത്തിയതെന്നായിരുന്നു ലോറൻസ് പറഞ്ഞത്. ശ്രീറെഡ്ഡി പറയുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും അവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്നും ലോറൻസ് പറഞ്ഞിരുന്നു.

സഹതാപം മാത്രം
ശ്രീ റെഡ്ഡിയുടെ എല്ലാ അഭിമുഖങ്ങളും താൻ കണ്ടുവെന്നും അവരോട് തനിക്ക് സഹതാപം മാത്രമെ ഉള്ളുവെന്നും ലോറൻസ് പറഞ്ഞു. സത്യത്തിൽ ഈ നടിയുടെ പ്രശ്നം എന്താണെന്ന് മനസിലാകുന്നില്ല,. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ശ്രീറെഡ്ഡിക്ക് നല്ലത് വരട്ടെയെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും ലോറൻസ് വിശദീകരിച്ചിരുന്നു.

വെല്ലുവിളി
ശ്രീ റെഡ്ഡിക്ക് മുമ്പിൽ ഒരു വെല്ലുവിളി കൂടി ഉയർത്തിയായിരുന്നു ലോറൻസിന്റെ വിശദീകരണക്കുറിപ്പ്. നിങ്ങളൊരു നടിയാണെന്ന് പറയുന്നു. എങ്കിൽ ഞാനൊരു പത്രസമ്മേളനം വിളിക്കാം അവിടെ വെച്ച് നിങ്ങൾ രണ്ടു രംഗങ്ങൾ അഭിനയിച്ച് കാണിക്കണം. പ്രയാസമില്ലാത്ത രണ്ട് ഡാൻസ് സ്റ്റെപ്പുകളും ചെയ്തു കാണിക്കണം. നിങ്ങളുടെ പ്രകടനം നന്നായാൽ തീർച്ചയായും എന്റെ അടുത്ത സിനിമയിൽ അവസരം നൽകും. അവിടെ വെച്ച് തന്നെ അഡ്വാൻസും നൽകും. കഴിവുണ്ടെന്ന് വിശ്വാസമുണ്ടെങ്കിൽ ചെയ്തുകാണിക്കൂവെന്നും ലോറൻസ് ശ്രീറെഡ്ഡിയെ വെല്ലുവിളിച്ചിരുന്നു.
മറുപടി
ലോറൻസിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ അഭിനയിച്ച് കാണിക്കാൻ തയാറാണെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളി ഏറ്റെടുക്കുന്നതായി ശ്രീറെഡ്ഡി അറിയിച്ചത്. ലോറൻസ് മാസ്റ്ററുടെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. എല്ലാവരും തന്നെ അനുഗ്രഹിക്കണമെന്ന് ശ്രീറെഡ്ഡി പോസ്റ്റ് ചെയ്തു. ലോറൻസ് മാസ്റ്റർക്ക് വേണ്ടിയാണെന്ന കുറിപ്പോടെ തന്റെ നാലോളം വീഡിയോകളും ശ്രീറെഡ്ഡി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications