ബാഹുബലിയിലെ പൽവാൽദേവന്റെ അനിയൻ ശ്രീ റെഡ്ഡിയെ ക്രൂരമായി പീഡിപ്പിച്ചു; ചിത്രങ്ങൾ ... ആരാണ് അഭിരാം?

  • Written By: Desk
Subscribe to Oneindia Malayalam

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ യുവനടി ശ്രീ റെഡ്ഡി വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. ഹൈദരാബാദില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആസ്ഥാനത്തിന് മുന്നില്‍ വച്ചായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം. തെലുങ്ക് സിനിമയിലേക്ക് നടിമാരെ ബോളിവുഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് എതിരെ കൂടി ആയിരുന്നു ശ്രീ റെഡ്ഡി പ്രതികരിച്ചത്.

നിര്‍മാതാവ് സുരേഷ് ബാബുവിനെതിരെ നേരത്തെ തന്നെ ശ്രീ റെഡ്ഡി ആരോപണമുന ഉയര്‍ത്തിയിരുന്നു. എന്നാല്‍ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന കുറച്ച് ചിത്രങ്ങള്‍ ആണ് ചോര്‍ന്നിരിക്കുന്നത്. ശ്രീ റെഡ്ഡി പറഞ്ഞത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ആരോപിച്ചവരെല്ലാം നിശബ്ദരായിരിക്കുകയാണ് ഇപ്പോള്‍.

ബാഹുബലിയിലെ വില്ലന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിരാം ദഗ്ഗുബട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. സുരേഷ് ബാബുവിന്റെ മകന്‍ ആണ് അഭിരാം. ഇത് ടോളിവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ആ വിവാദ ചിത്രങ്ങള്‍ കാണാം...

ക്രൂരമായി പീഡിപ്പിച്ചു

ക്രൂരമായി പീഡിപ്പിച്ചു

സുരേഷ് ബാബുവിന്റെ മകന്‍ അഭിരാം ദഗ്ഗുബട്ടി തന്നെ വഞ്ചിച്ചു എന്നാണ് ശ്രീ റെഡ്ഡി ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ആരോപിക്കുന്നത് . സര്‍ക്കാരിന്റെ ഉടമസ്ഥതതയില്‍ ഉള്ള സ്റ്റുഡിയോയില്‍ വച്ച് അയാള്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. കഴിവുള്ളവരെ പിന്തുണയ്ക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം ഒരു സ്റ്റുഡിയോ നിര്‍മിച്ചിരിക്കുന്നത് . ആ സ്റ്റുഡിയോയില്‍ വച്ചാണ് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പട്ടത് എന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട് .

വരുന്നു ശ്രീ റെഡ്ഡി ലീക്‌സ്

വരുന്നു ശ്രീ റെഡ്ഡി ലീക്‌സ്

പുറത്ത് വന്ന ചിത്രങ്ങള്‍ ചോര്‍ത്തിയത് ആരാണ് എന്ന് അറിയില്ല. എന്നാല്‍ തന്റെ ഊഴത്തിന് വേണ്ടി കാത്തിരിക്കാന്‍ ആണ് ശ്രീ റെഡ്ഡിയുടെ വെല്ലുവിളി. ഇനി വരാന്‍ പോകുന്നത് 'ശ്രീ റെഡ്ഡി ലീക്‌സ്' ആയിരിക്കും എന്നും അവര്‍ വെല്ലുവിളിക്കുന്നുണ്ട്. ഇത്തവണ ആര്‍ക്കും മാപ്പ് നല്‍കില്ലെന്നും ശ്രീ റെഡ്ഡി ട്വിറ്ററിലൂടെ പറഞ്ഞു.

തമിഴ് സിനിമ ലോകത്തെ ആകെ ഉലച്ച സംഭവം ആയിരുന്നു സുചിലീക്‌സ്. ധനുഷ്, തൃഷ, അനിരുദ്ധ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ സുചിലീക്‌സില്‍ ആകെ നാണം കെട്ടിരുന്നു. സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു അന്ന് ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പുറത്ത് വന്നിരുന്നത്.

ചില്ലറക്കാരല്ല

ചില്ലറക്കാരല്ല

അഭിരാം ദഗ്ഗുബട്ടി എന്ന പേര് ആര്‍ക്കും അത്ര പരിചിതം ആയിക്കൊള്ളണം എന്നില്ല. എന്നാല്‍ സഹോദരന്‍ റാണ ദഗ്ഗുബട്ടി ബാഹുബലിയിലൂടെ ലോക ശ്രദ്ധ നേടിയ ആളാണ്. ഈ രണ്ട് പേരില്‍ ഒതുങ്ങുന്നില്ല ആ കുടുംബത്തിന്റെ സ്വാധീനവും പ്രശസ്തിയും.

തെലുങ്ക് സിനിമയിലെ ഏറ്റവും പ്രസിദ്ധനായ നിര്‍മാതാക്കളില്‍ ഒരാളായ ഡി രാമനായിഡുവിന്റെ മകനാണ് സുരേഷ് ബാബു. രാമനായിഡു ആയിരുന്നു സുരേഷ് പ്രൊഡക്ഷന്‍സിന്റെ സ്ഥാപകന്‍. സുരേഷ് ബാബുവിന്റെ മക്കളാണ് റാണയും അഭിരാമും. മാത്രമല്ല, തെലുങ്കിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരങ്ങളില്‍ ഒരാളായ വെങ്കിടേഷ് അഭിരാമിന്റെ അമ്മാവന്‍ കൂടിയാണ്.

ടോളിവുഡിലെ ഏറ്റവും ശക്തമായ കുടുംബത്തിന് നേര്‍ക്കാണ് ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നിര്‍ബന്ധിത ലൈംഗിക വേഴ്ച?

നിര്‍ബന്ധിത ലൈംഗിക വേഴ്ച?

നിര്‍മാതാവിന്റെ മകന്‍ തന്നെ ഇടയ്ക്കിടെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു എന്നാണ് ശ്രീ റെഡ്ഡി പിന്നീട് ഇന്ത്യ ടുഡേയോട് പറഞ്ഞത്. നേരത്തെ അഭിരാമിന്റെ പേര് പറഞ്ഞിരുന്നെങ്കിലും, ഇത്തവണ പേര് പറയാതെ ആയിരുന്നു ആരോപണങ്ങള്‍.

തെലുങ്ക് സിനിമ ലോകം ഭരിക്കുന്ന നിര്‍മാതാവിന്റെ മകന്‍ സ്ഥിരമായി സ്റ്റുഡിയോയിലേക്ക് വിളിക്കാറുണ്ടായിരുന്നു. സംസാരിക്കാന്‍ ആണെങ്കില്‍ മാത്രം വരാം എന്നാണ് താന്‍ പറയാറുള്ളത്. എന്നാല്‍ ഓരോ തവണയും അയാള്‍ തന്നെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു എന്നും ശ്രീ റെഡ്ഡി പറഞ്ഞു.

നാണമില്ലേ അഭിരാം...

നാണമില്ലേ അഭിരാം...

ഞെട്ടിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതികരണം. ഒരു നിര്‍മാതാവിന്റെ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസം തന്നെ ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് ആ വ്യക്തി എന്ന് പറഞ്ഞിരുന്നില്ല.

പിന്നീട് ഒരു തെലുങ്ക് ചാനലില്‍ പ്രത്യക്ഷപ്പെട്ടാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഈ അഭിമുഖത്തില്‍ തന്നെയാണ് അഭിരാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതും.

അഭിരാം... നിനക്ക് നാണം തോന്നുന്നില്ലേ എന്നായിരുന്നു ശ്രീ റെഡ്ഡി ടിവി ചാനലില്‍ ഇരുന്ന് ചോദിച്ചത്. എങ്ങനെയാണ് സ്റ്റുഡിയോയില്‍ വച്ച് തന്നോട് പെരുമാറിയത് എന്ന് നിനക്ക് അറിയില്ലേ? എല്ലാവര്‍ക്കും വേണ്ടത് തെളിവല്ലേ, ഇതാ തെളിവുകള്‍- എന്നുപറഞ്ഞുകൊണ്ടായിരുന്നു ശ്രീ റെഡ്ഡി ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

 സംവിധായകനെതിരേയും

സംവിധായകനെതിരേയും

തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശേഖര്‍ കമ്മുലയ്‌ക്കെതിരെ നേരത്തെ തന്നെ ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉയര്‍ത്തിയിരുന്നു. ഫിദ്ദ, ഹാപ്പി ഡേയ്‌സ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ് ശേഖര്‍ കമ്മുല്ല.

ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ക്കെതിരെ അതി രൂക്ഷമായിട്ടായിരുന്നു ശേഖറിന്റെ പ്രതികരണം. ക്രിമിനല്‍ ആയും സിവില്‍ ആയും നിയമ നടിപടി നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ആയിരുന്നു വെല്ലുവിളി. അല്ലാത്ത പക്ഷം നിരുപാധികം മാപ്പുപറയണം എന്നും ശേഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശേഖറിന്റെ ഭീഷണിയ്‌ക്കൊന്നും ശ്രീ റെഡ്ഡി വഴങ്ങിയിരുന്നില്ല. നിയമപരമായി നേരിടാനുള്ള എല്ലാ തെളിവുകളും തന്റെ കൈയ്യില്‍ ഉണ്ട് എന്നായിരുന്നു പ്രതികരണം.

പൂര്‍ണ നഗ്നയായി പ്രതിഷേധം?

പൂര്‍ണ നഗ്നയായി പ്രതിഷേധം?

തനിക്ക് നേരിടേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ശ്രീ റെഡ്ഡി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് മുന്നില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധിച്ചത്. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു എന്നാണ് അവര്‍ അന്ന് പറഞ്ഞത്.

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പൂര്‍ണ നഗ്നയായിട്ടായിരിക്കും അടുത്ത പ്രതിഷേധം എന്നും അവര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ശ്രീ റെഡ്ഡിയ്ക്ക് തെലുങ്ക് സിനിമ ലോകത്ത് നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ല എന്നതാണ് സത്യം. മാത്രമല്ല, പലരും അവരെ തള്ളിപ്പറയുകയും ചെയ്തു. ശ്രീ റെഡ്ഡിയെ ആരും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന് വരെ ചില പ്രമുഖ താരങ്ങള്‍ പരസ്യമായി പറയുന്ന സാഹചര്യവും ഉണ്ടായി.

ടിവി അവതാരകയില്‍ നിന്ന്

ടിവി അവതാരകയില്‍ നിന്ന്

തെലുങ്ക് ചാനലില്‍ ടിവി അവതാരകയായിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ രംഗപ്രവേശനം. പിന്നീടാണ് സിനിമയിലേക്ക് കടക്കുന്നത്. എന്നാല്‍ തുടക്കം മുതലേ താന്‍ കാസ്റ്റിങ് കൗച്ചിന് ഇരയായിരുന്നു എന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. പലര്‍ക്കും തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ആരും തന്നെ സഹായിച്ചില്ലെന്നും ഉപയോഗിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ അഭിരാം ദഗ്ഗുബട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ ആയിരിക്കും ശ്രീ റെഡ്ഡിയുടെ പ്രതികരണം എന്നറിയാന്‍ കാത്തിരിക്കുകയാണ് തെലുങ്ക് സിനിമ ലോകം.

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

'പന്തളക്കുമ്മനം'!!! എന്നിട്ടരിശം തീരാഞ്ഞവനാ... പന്തളം ശ്രീജിത്തിന് വീണ്ടും വെടിക്കെട്ട് ട്രോളുകള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actor Sri Reddy, who had on Saturday protested against casting couch by stripping in front of the Movie Artistes Association office, alleged that producer Suresh Babu’s son had sexually exploited her.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്