• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിനെ വിടാതെ വിവാദനടി ശ്രീ റെഡ്ഡി.. പറഞ്ഞത് വിശ്വസിക്കാൻ ആരുടേയും കാല് പിടിച്ചിട്ടില്ല

  • By Anamika Nath

ഹൈദരാബാദ്: തെലുങ്കിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും നേരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് വിറപ്പിച്ച നടി ശ്രീ റെഡ്ഡി ഏറ്റവും ഒടുവിലായി തിരിഞ്ഞിരിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് നേര്‍ക്കാണ്. തെലുങ്കിലെ സൂപ്പര്‍ നായിക ചാര്‍മിയുമായി സച്ചിന് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം.

ഇതോടെ ശ്രീ റെഡ്ഡിക്ക് നേരെ മലയാളികള്‍ ഉള്‍പ്പെടെ പൊങ്കാലയുമായി രംഗത്ത് എത്തി. എന്നാല്‍ തെറി കേട്ടിട്ടും ശ്രീ റെഡ്ഡി സച്ചിനെ വിടാന്‍ ഭാവമില്ല. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി ശ്രീ റെഡ്ഡി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

സച്ചിനെതിരെ ആരോപണം

സച്ചിനെതിരെ ആരോപണം

ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് ദൈവമായ സച്ചിനെതിരെ ആദ്യമായാണ് ഇത്തരത്തിലൊരു ആരോപണം ഉയരുന്നത്. കളിക്കളത്തിന് അകത്തും പുറത്തും മാന്യനായ സച്ചിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ സിനിമാതാരങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ ഉണ്ടായതിലും കടുത്ത സൈബര്‍ ആക്രമണമാണ് ശ്രീ റെഡ്ഡിക്കെതിരെ നടക്കുന്നത്. ഇതോടെ ശ്രീ റെ്ഡ്ഡി വീണ്ടും സച്ചിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

പറഞ്ഞതൊന്നും നുണയല്ല

പറഞ്ഞതൊന്നും നുണയല്ല

സച്ചിനെതിരെ താന്‍ പറഞ്ഞ കാര്യങ്ങള്‍ നുണയല്ല എന്നാണ് ശ്രീ റെഡ്ഡി പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നത്. പോസ്റ്റ് ഇങ്ങനെയാണ്: കാണാന്‍ മാന്യനെന്നും നന്നായി പെരുമാറുന്നയാളെന്നും സത്യസന്ധനായ ആളെന്നും തോന്നിയേക്കാം. ലോകത്തിന് മുന്നില്‍ നല്ലവനെന്ന് തെളിയിക്കാന്‍ അത്തരക്കാര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അടക്കം ഏര്‍പ്പെടും.

പരസ്ത്രീ വിഷയം

പരസ്ത്രീ വിഷയം

ഉള്ളുകൊണ്ട് അവര്‍ ചില നേരങ്ങളില്‍ നല്ലവരുമാകാം. എന്നാലും സ്ത്രീ വിഷയങ്ങളില്‍ താല്‍പര്യം ഉള്ളവരാകും. അവിഹിത ബന്ധങ്ങളോടും താല്‍പര്യമുണ്ടാകും. താന്‍ സത്യമായ കാര്യങ്ങളാണ് പറയുന്നത്. പ്രശസ്തിക്ക് വേണ്ടിയല്ല താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ 2 ആഴ്ചകളായി താന്‍ നിശബ്ദയായിരുന്നു.

ആരുടേലും കാല് പിടിക്കുന്നില്ല

ആരുടേലും കാല് പിടിക്കുന്നില്ല

പറയുന്നത് വിശ്വസിക്കണമെന്ന് പറഞ്ഞ് താന്‍ ആരുടേയും കാല് പിടിക്കാന്‍ വന്നിട്ടില്ല. വിശ്വസിക്കാവുന്നവര്‍ക്ക് വിശ്വസിക്കാം. പ്രശസ്തിക്ക് വേണ്ടി കഥകള്‍ പടച്ച് വിടുന്ന ആളല്ല താന്‍. താന്‍ പറയുന്നത് വാസ്തവമാണ് എന്നാണ് ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാദ്യമായാണ് സിനിമയ്ക്ക് പുറത്തുള്ള പ്രശസ്തനായ ഒരാള്‍ക്കെതിരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നത്.

പേര് പറയാതുള്ള ആരോപണം

പേര് പറയാതുള്ള ആരോപണം

സച്ചിന്റെ പേര് നേരിട്ട് പറയാതെയാണ് ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചത്. സച്ചിനെ സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്നും ചാര്‍മ്മിയെ ചാര്‍മിംഗി എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി വിശേഷിപ്പിച്ചത്. പോസ്റ്റ് ഇതാണ്: സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഒരിക്കല്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ ചാര്‍മ്മിംഗ് എന്ന പെണ്‍കുട്ടിയുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഉന്നതനായ ചാമുണ്ഡേശ്വര്‍ സ്വാമി ആയിരുന്നു ഇവര്‍ക്കിടയിലെ ഇടനിലക്കാരൻ.

ഹൈദരാബാദിലെ ആ പരിപാടി

ഹൈദരാബാദിലെ ആ പരിപാടി

മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, ഞാനുദ്ദേശിച്ചത് പ്രണയമാണ് എന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പോസ്റ്റ്. ആന്ധ്ര പ്രദേശിലെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമായ ചാമുണ്ഡേശ്വര്‍ നാഥിനെയാണ് ശ്രീ റെഡ്ഡി ചാമുണ്ഡേശ്വര്‍ സ്വാമിയെന്ന് വിളിച്ചിരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ നേരത്തെ ഹൈദരാബാദില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

നടി ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും സച്ചിന്‍ പങ്കെടുത്ത ഈ പരിപാടിയില്‍ സംഭന്ധിച്ചിരുന്നു. ഇതുമായി ചേര്‍ത്തുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. സച്ചിനോ ചാർമിയോ ചാമുണ്ഡേശ്വർ നാഥോ ഈ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ നാനി, രാഘവേന്ദ്ര ലോറന്‍സ്, റാണ ദഗുബാട്ടിയുടെ സഹോദരന്‍, ശ്രീകാന്ത്, എആര്‍ മുരുഗദോസ്, സുന്ദര്‍ സി എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ ശ്രീ റെഡ്ഡി കാസ്റ്റിംഗ് കൗച്ച് ആരോപണം ഉന്നയിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സോളാർ നായിക സരിത എസ് നായരെ കാണാനില്ല.. വിചിത്രമായ പോലീസ് റിപ്പോർട്ട് കോടതിയിൽ

ആഷിഖ് അബുവിന് പൊങ്കാല.. ആദ്യം ശശിയെ അറസ്റ്റ് ചെയ്യട്ടെ.. എന്നിട്ട് മതി പിസി ജോർജ്

English summary
Actress Sri Reddy clarifies her allegation against Sachin and Charmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X