യുവനടി പരസ്യമായി വസ്ത്രമഴിച്ചു; വ്യത്യസ്തമായ പ്രതിഷേധം, താരസംഘടനകളുടെ ഓഫീസിന് മുമ്പില്‍
നിര്‍മാതാവ് ശേഖര്‍ കമ്മുല തന്നെ നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. അവസരം തരാമെന്ന് പറഞ്ഞാണ് ചൂഷണം ചെയ്തതെന്നും അവര്‍ പറഞ്ഞു.
ഹൈദരാബാദ്: സിനിയില്‍ അവസരം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ ശരീരം കാഴ്ചവച്ചുവെന്ന ആരോപണത്തിന് പിന്നാലെ പൊതുസ്ഥലത്ത് പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍ നിരവധിയാണെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാ മേഖലയില്‍ അഭ്രപാളിക്ക് പിന്നില്‍ നടക്കുന്ന അശ്ലീലതകളെ കുറിച്ച് അടുത്തിടെ നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരസ്യമായി പ്രതിഷേധം സംഘടിപ്പിക്കാനും സോഷ്യല്‍ മീഡിയയില്‍ അനുഭവങ്ങള്‍ വിവരിക്കാനും നിരവധി താരങ്ങല്‍ സന്നദ്ധമായിട്ടുണ്ട്. എന്നാല്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുന്നത് ആദ്യമായിട്ടാണ്. പ്രത്യേകിച്ച് ഒരു തെന്നിന്ത്യന്‍ താരം. ഹൈദരാബാദില്‍ പൊതുസ്ഥലത്ത് നടന്ന പ്രതിഷേധത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....

തെലുങ്ക് യുവനടി ശ്രീ റെഡ്ഡി
തെലുങ്ക് യുവ നടി ശ്രീറെഡ്ഡിയാണ് പൊതുസ്ഥലത്ത് വ്യത്യസ്തമായ തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ശനിയാഴ്ച ഹൈദരാബാദിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓഫീസിന് മുന്നിലെത്തിയ ശേഷമാണ് നടി മേല്‍വസ്ത്രം അഴിച്ചത്. സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി തവണ സിനിമയിലെ പ്രമുഖര്‍ക്ക് മുമ്പില്‍ വസ്ത്രം അഴിച്ചുനില്ക്കേണ്ടി വന്നിട്ടുണ്ട്. ഇനി പരസ്യമായി വസ്ത്രമഴിക്കാനാണ് തീരുമാനമെന്ന് ശ്രീ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായിട്ടാണ് തെന്നിന്ത്യന്‍ നടി ഇത്തരം പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സിനിമ മേഖല ചൂഷണ കേന്ദ്രം
സല്‍വാര്‍ കമീസ് ധരിച്ചാണ് നടി ഫിലിം ചേംബറിന്റെ ഓഫീസിന് മുന്നിലെത്തിയത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റുകയായിരുന്നു. ഈ സമയം നിരവധി മാധ്യമങ്ങള്‍ ഫോട്ടോയെടുക്കുകയും വീഡിയോ പിടിക്കുകയും ചെയ്തു. എന്നാല്‍ ഇതൊരു പ്രതിഷേധമാണെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള അമര്‍ഷമാണെന്നും നടി പറഞ്ഞു. വസ്ത്രം അഴിച്ച ശേഷം അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു. അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു മാധ്യമങ്ങളെ കണ്ടത്. പിന്നീട് അഴിച്ചിട്ട വസ്ത്രമെടുത്ത് ശരീരം മറച്ചു. സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണത്തെ കുറിച്ചും അവര്‍ സംസാരിച്ചു.

മുംബൈയില്‍ നിന്നുള്ള നടിമാര്‍
തെലുങ്ക് സിനിമയില്‍ തെലുങ്ക് താരങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല. മുംബൈ കേന്ദ്രമായുള്ള നടിമാരെ കൊണ്ടുവന്ന് ഇറക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. പ്രാദേശിക താരങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ടോളിവുഡില്‍ തെലുങ്ക് താരങ്ങള്‍ക്ക് അവസരം നല്‍കണം. തന്റെ പ്രതിഷേധം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ എത്തിയത്. നേരത്തെ നിരവധി നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കും മുമ്പ് തുണിയുരിയേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ അവര്‍ സിനിമയിലെ പ്രമുഖര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സിനമയില്‍ സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

വന്നത് ആലോചിച്ച് ഉറപ്പിച്ച ശേഷം
സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് മുമ്പ് അവരുടെ ആവശ്യപ്രകാരം വസ്ത്രം അഴിച്ചവളാണ് ഞാന്‍. എന്നാല്‍ തനിക്ക് ഒരു അവസരം പോലും പലരും നല്കാന് തയ്യാറായില്ല. പരസ്യമായി തുണിയഴിക്കുകയാണ് ഇനിയുള്ള പ്രതിഷേധമാര്‍ഗമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അതാണിപ്പോള്‍ ചെയ്യുന്നതെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍ നിരവധി നിര്‍മാതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗ്ന വീഡിയോ ആവശ്യപ്പെട്ടവരും നിരവധിയാണ്. എന്നാല്‍ അവരുടെ ചിത്രങ്ങളിലൊന്നും തനിക്ക് വേഷം തന്നില്ലെന്നും ശ്രീ റെഡ്ഡി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇത്തരം പ്രതിഷേധം സംഘടിപ്പിക്കാന്‍ കാരണമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീറെഡ്ഡി.

വീഡിയോ കണ്ട് ആസ്വദിച്ചു
അവര്‍ എന്റെ വീഡിയോ കണ്ട് ആസ്വദിച്ചു. പക്ഷേ എനിക്ക് അവസരം തന്നില്ല. അവസരം ചോദിച്ചെത്തുന്ന എല്ലാ സ്ത്രീകളെയും അവര്‍ ചൂഷണം ചെയ്തു. തനിക്ക് സിനിമാ താര സംഘടനകളുടെ സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷനില്‍ അംഗത്വം നല്‍കിയിട്ടില്ല. അവിടെയും വിവേചനം നടന്നു. ഇതിലുള്ള പ്രതിഷേധം കൂടിയാണിപ്പോള്‍ രേഖപ്പെടുത്തുന്നത്. തന്റെ വാക്കുകള്‍ക്ക് ആരും ചെവി കൊടുത്തില്ല. ഇങ്ങനെയെങ്കിലും തന്റെ ഭാഗം ലോകം അറിയട്ടെ. മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടും അംഗത്വം തരാന്‍ താരസംഘടന തയ്യാറാകാത്തത് വിവേചനപരമാണെന്നും ശ്രീ റെഡ്ഡി കുറ്റപ്പെടുത്തി.

അടുത്ത സമരം ഇങ്ങനെ
താരസംഘടന ഇനിയും അംഗത്വം നല്കിയിട്ടില്ലെങ്കില് നൂല്‍ബന്ധം പോലുമില്ലാതെ പരസ്യമായി പ്രതിഷേധിക്കുമെന്ന് ശ്രീ റെഡ്ഡി ഭീഷണി മുഴക്കി. പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാ മേഖലയിലെ എല്ലാവരും രംഗത്തുവരണം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുകയും ലൈംഗിക ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നുണ്ടെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവ് ശേഖര്‍ കമ്മുല തന്നെ നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. അവസരം തരാമെന്ന് പറഞ്ഞാണ് ചൂഷണം ചെയ്തതെന്നും അവര്‍ പറഞ്ഞു. ശ്രീരാം ചന്ദ്രക്കെതിരെയും നടി ആരോപണവുമായി രംഗത്തുവന്നിരുന്നു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications