Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏവരേയും ഭയപ്പെടുത്തി ശ്രീ റെഡ്ഡിയുടെ 'യാത്രാമൊഴി'... ജീവിച്ചിരിക്കാൻ അര്‍ഹയല്ലെന്ന്; ഞെട്ടിപ്പിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം ശ്രീ റെഡ്ഡി തുറന്നുവിട്ട വിവാദം അവസാനിക്കുന്നില്ല. തെലുങ്ക് സിനിമയ്ക്ക് ശേഷം ഇപ്പോള്‍ തമിഴകത്തെയാണ് ശ്രീ റെഡ്ഡി പിടിച്ചുലച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ എആര്‍ മുരുഗദോസിന്റേയും നടന്‍ ശ്രീകാന്തിന്റേയും പേരുകളാണ് ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നത്.

അതിനിടെയാണ് ഏവരേയും ഭയപ്പെടുത്തിക്കൊണ്ട് ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പേജില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ജീവിച്ചിരിക്കാന്‍ താന്‍ അര്‍ഹയല്ലെന്നായിരുന്നു അത്. ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ നില്‍ക്കുന്ന ശ്രീ റെഡ്ഡി എന്തെങ്കിലും കടുംകൈ ചെയ്തുകളയുമോ എന്നായിരുന്നു പലരുടേയും ഭയം. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല.

തന്നെ ഉപദ്രവിച്ചവരൊക്കെ ശിക്ഷിക്കപ്പെട്ടതിന് ശേഷമേ താന്‍ മരിക്കുകയുള്ളൂ എന്നാണ് പിന്നീട് ആ പോസ്റ്റിന് താഴെ ആയി ശ്രീ റെഡ്ഡി വ്യക്തമാക്കിയത്. തെന്നിന്ത്യന്‍ നടന്‍മാര്‍ക്ക് നടിമാര്‍ വെറും വില്‍പന ചരക്ക് മാത്രമാണെന്നും ശ്രീ റെഡ്ഡി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

നഗ്നയായി പ്രതിഷേധം

നഗ്നയായി പ്രതിഷേധം

ഹൈദരാബാദില്‍ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ നഗ്നയായി പ്രതിഷേധിച്ചപ്പോള്‍ ആയിരുന്നു ശ്രീ റെഡ്ഡി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. അതിന് മുമ്പ് തന്നെ അവര്‍ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ നഗ്ന പ്രതിഷേധത്തിന് ശേഷം ശ്രീ റെഡ്ഡിയുടെ പ്രതികരണങ്ങള്‍ വലിയ പ്രാധാന്യം ആണ് നേടിക്കൊണ്ടിരിക്കുന്നത്.

പ്രമുഖര്‍

പ്രമുഖര്‍

തെലുങ്ക് സിനിമയിലെ പ്രമുഖര്‍ക്ക് നേരെ ആയിരുന്നു ആദ്യം ശ്രീ റെഡ്ഡി ആരോപണങ്ങള്‍ ഉയര്‍ത്തിയത്. നടന്‍ നാനിയും സംവിധാകന്‍ ശേഖര്‍ കമ്മൂലയും ബാബഹുബലി താരം റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി തുടങ്ങിയവര്‍ക്കെതിരെ ആയിരുന്നു ആദ്യം വെളിപ്പെടുത്തലുകള്‍.

തമിഴ് ലീക്ക്‌സ്

തമിഴ് ലീക്ക്‌സ്

അതിന് ശേഷം ആയിരുന്നു തമിഴ് ലീക്ക്‌സ് എന്ന പേരില്‍ തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ ശ്രീ റെഡ്ഡി തിരിഞ്ഞത്. നടന്‍ ശ്രീകാന്തും സംവിധായകന്‍ എആര്‍ മുരുഗദോസും ആയിരുന്നു ആദ്യ വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെട്ടത്. ഇനിയും വെളിപ്പെടുത്തലുകള്‍ പുറത്ത് വരും എന്നാണ് ശ്രീ റെഡ്ഡി പറഞ്ഞിട്ടുള്ളത്.

വിശാലിന്റെ ഭീഷണി

വിശാലിന്റെ ഭീഷണി


അതിനിടെ തമിഴ് സൂപ്പര്‍ താരം വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവും ശ്രീ റെഡ്ഡി ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നടികര്‍ സംഘം നേതാവ് കൂടിയാണ് വിശാല്‍. തമിഴകത്തെ മറ്റ് ചിലര്‍ക്കെതിരേയും ശ്രീ റെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.

ജീവിതം അവസാനിപ്പിക്കുന്നോ?

ജീവിതം അവസാനിപ്പിക്കുന്നോ?

ഇതിനിടെ ആണ് ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ല എന്നായിരുന്നു അത്. ഇതോടെ ആശങ്കകള്‍ പരക്കാന്‍ തുടങ്ങി. ശ്രീ റെഡ്ഡി എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായിരുന്നു പലരുടേയും സംശയം.

ഭയക്കേണ്ടതില്ല

ഭയക്കേണ്ടതില്ല

എന്നാല്‍ അല്‍പ സമയത്തിനകം ശ്രീ റെഡ്ഡി തന്നെ ഇതിനോട് പ്രതികരിച്ചു. ആരും ഭയക്കേണ്ടതില്ല എന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. തന്നെ ഉപദ്രവിച്ചവരെല്ലാം ശിക്ഷിക്കപ്പെട്ടതിന് ശേഷം മാത്രമേ താന്‍ മരിക്കുകയുള്ളു എന്നാണ് ശ്രീ റെഡ്ഡി ആ പോസ്റ്റിന് താഴെ കമന്റ് ആയി എഴുതിയത്.

സുന്ദര്‍ സി

സുന്ദര്‍ സി

സംവിധായകന്‍ സുന്ദര്‍ സിയ്ക്ക് എതിരെ ആണ് ഏറ്റവും ഒടുവില്‍ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അരണ്‍മനൈയുടെ ഷൂട്ടിങ്ങിനായി ഹൈദരാബദില്‍ എത്തിയപ്പോള്‍ അടുത്ത സിനിമയില്‍ അവസരം തരാം എന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ അതിന് പകരം ആയി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു ന്നാണ് ആരോപണം.

വില്‍പന ചരക്ക്

വില്‍പന ചരക്ക്

തെന്നിന്ത്യന്‍ നടന്‍മാര്‍ക്ക് സിനിമ നടിമാര്‍ വില്‍പനച്ചരക്കാണെന്ന ആരോപണവും ശ്രീ റെഡ്ഡി ഉന്നയിക്കുന്നുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിനിമയിലെ 95 ശതമാനം നടിമാരും മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും എന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്.

സംഘടനകള്‍

സംഘടനകള്‍

തമിഴകത്തേയോ തെലുങ്കിലേയോ സിനിമ സംഘടനകള്‍ തനിക്ക് അംഗത്വം തരില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു. ഒരു പണ്‍കുട്ടിയെ തെലിങ്ക് സിനിമ കോ ഓര്‍ഡിനേറ്റര്‍ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇടപെട്ടതാണ് അതിന് കാരണം എന്നും ശ്രീ റെഡ്ഡി പറയുന്നു.

ഇരന്നു ജീവിക്കുന്നു

ഇരന്നു ജീവിക്കുന്നു

മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഉപേക്ഷിച്ചതാണെന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. ഇപ്പോള്‍ ജീവിക്കാന്‍ ഒരു വരുമാനവും ഇല്ല. സുഹൃത്തുക്കളോട് ഇരന്നിട്ടാണ് വീട്ടുവാടക പോലും കൊടുക്കുന്നത് എന്നും ശ്രീ റെഡ്ഡി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+