നടിമാരെ അമേരിക്കയിലെത്തിച്ച് പെൺവാണിഭം.. പുതിയ വെളിപ്പെടുത്തലുകളുമായി നടിമാർ
ഹൈദരാബാദ്: തെലുഗ് സിനിമ കഴിഞ്ഞ കുറേ നാളുകളായി ലൈംഗികാരോപണങ്ങളുടേയും കാസ്റ്റിംഗ് കൗച്ചിന്റെയും നാണക്കേടുകളില്‍ മുങ്ങി നില്‍ക്കുകയാണ്. ശ്രീ റെഡ്ഡി എന്ന നടി കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇപ്പോഴും വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
അതിനിടെയാണ് തെലുഗ് സിനിമയിലെ യുവനടിമാരെ സെക്സ് റാക്കറ്റില്‍ കുടുക്കിയതായുള്ള വാര്‍ത്ത പുറത്ത് വന്നത്. അമേരിക്കയില്‍ നടിമാരെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന രണ്ട് പേര് പോലീസ് പിടിയിലായിക്കഴിഞ്ഞു. തെലുഗ് സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി നടിമാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

നടിമാരെ കുരുക്കി സെക്സ് റാക്കറ്റ്
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് തെലുഗ് സിനിമയിലെ നിര്‍മ്മാതാവ് മൊദുഗുമിഡി കിഷന്, ഭാര്യ ചന്ദ്ര എന്നിവരെ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. സാംസ്ക്കാരിക പരിപാടികളുടേയും സ്റ്റേജ് ഷോകളുടേയും പേരില്‍ യുവനടിമാരെ അമേരിക്കയില്‍ എത്തിച്ചാണ് ഇവര്‍ സെക്സ് റാക്കറ്റ് നടത്തിയത്. കുരുക്കിലായ ഒരു നടി പരാതിപ്പെട്ടതോടെയാണ് സെക്സ് റാക്കറ്റ് പോലീസ് പിടിയിലായത്.

വെളിപ്പെടുത്തലുമായി പ്രമുഖർ
തെലുഗ് സിനിമയിലെ നടിമാരായ ശ്രീ റെഡ്ഡി, സഞ്ജന ഗല്‍റാണി എന്നിവരാണ് സെക്സ് റാക്കറ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.മലയാളികള്‍ക്ക് സുപരിചിതയായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. കൂടാതെ പ്രശസ്ത ഗാനരചയിതാവായ ശ്രേഷ്ഠയും തെലുഗിലെ സെക്സ് റാക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുണ്ട്.

വേശ്യാവൃത്തിക്ക് സമീപിച്ചു
സെക്സ് റാക്കറ്റിന്റെ നടത്തിപ്പുകാരായ കിഷനും ഭാര്യ ചന്ദ്രയും വേശ്യാവൃത്തിക്കായി തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. നടിമാരെ കെണിയില്‍ കുരുക്കുന്നതിന് വേണ്ടി ഇവര്‍ക്ക് ഹൈദരാബാദില്‍ ഏജന്റുമാര്‍ ഉണ്ടെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തി. വിദേശത്തേക്കുള്ള പാസ്പോര്‍ട്ടും വിസയും അടക്കമുള്ള കാര്യങ്ങള്‍ ഈ സഹായികളാണ് ശരിയാക്കി നല്‍കുക.

കുടുങ്ങുന്നത് ജൂനിയർ നടിമാർ
ഇത്തരത്തിലുള്ള സെക്സ് റാക്കറ്റുകള്‍ അമേരിക്കയില്‍ നടക്കുന്ന ആദ്യത്തെ സംഭവം അല്ലെന്ന് സഞ്ജന ഗല്‍റാണി പറയുന്നു. സിനിമയിലെ സി ഗ്രേഡ്, ഡി ഗ്രേഡ് നടിമാരാണ് കൂടുതലും ഇത്തരം സെക്സ് റാക്കറ്റുകളുടെ ചതിയില്‍ കുടുങ്ങുന്നതെന്നും സഞ്ജന പറയുന്നു. തെന്നിന്ത്യന്‍ ഗാനരചയിതാവായ ശ്രേഷ്ഠയും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.

നിരന്തര ഭീഷണികൾ
ചിക്കാഗോയില്‍ അറസ്റ്റിലായിരിക്കുന്ന നിര്‍മ്മാതാവിന്റെ ഭാര്യ ചന്ദ്ര തന്നോട് ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടതായാണ് ശ്രേഷ്ഠ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തി. തന്നെക്കുറിച്ച് ഒരു സംവിധായകനോട് സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ നിരസിച്ചു. അതിന് ശേഷം നിരന്തരമായി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ശ്രേഷ്ഠ വെളിപ്പെടുത്തുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications