കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് രൂക്ഷ വിമര്‍ശനം; യമുനാ തീരം നശിപ്പിച്ചതിന് പിഴയടച്ചേ തീരൂ

Google Oneindia Malayalam News

ദില്ലി: പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി യമുനാ തീരത്ത് പരിപാടി സംഘടിപ്പിച്ച രവിശങ്കറിന്റെ ആര്‍ട്ട ഓഫ് ലിവിങ് ഫൗണ്ടേഷന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ശ്രീ ശ്രീ രവിശങ്കര്‍ അഞ്ച് കോടി പിഴയടച്ചേ തീരുവെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞു.

യമുനാ തീരം നശിപ്പിച്ച് ലോക സാംസ്‌കാരിക സമ്മേളനം നടത്താന്‍ വേദിയൊരുക്കിയതിന് നേരത്തെ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അഞ്ച് കോടി രൂപ പിഴയടക്കാമെന്ന ഉറപ്പിന്‍മേലാണ് സംഘടനയ്ക്ക് പരിപാടി നടത്താന്‍ കോടതി അനുമതി നല്‍കിയത്. അതില്‍ 25 ലക്ഷം രൂപ മുന്‍കൂറായി അടക്കുകയും ചെയ്തിരുന്നു.

Sri Sri Ravi Shankar

എന്നാല്‍ വിദഗ്ദസമിതിയെകൊണ്ട് തീരം പരിശോധിച്ച ശേഷം മാത്രമേ ബാക്കി 4.75 കോടി രൂപ എന്നത് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ വീണ്ടും സമീപച്ചത് ട്രിബ്യൂണലിനെ ചൊടിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഉറപ്പ് നല്‍കി പരിപാടി നടത്തിയ ഫൊണ്ടേഷന്‍ ഇപ്പോള്‍ പിന്‍മാറുകയാണോ എന്ന് കോടതി ചേദിച്ചു.

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ നടത്തിയ ലോക സാംസ്‌കാരിക സമ്മേളനത്തിന് യമുനാ നദിയുടെ ആയിരകണക്കിന് ഏക്കര്‍ തീരമാണ് രൂപമാറ്റം വരുത്തിയത്.സമ്മേനത്തിനായി യമുനാ നദി തീരത്തെ തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ട് നികത്തുകയും മരങ്ങളും പച്ചപ്പുകളും വെട്ടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

English summary
For its massive festival held on the banks of the River Yamuna in Delhi, the Art of Living, led by spiritual guru Sri Sri Ravi Shankar, must pay nearly five crores as a fine, the country's top environment court said today, offering strong criticism of the organization.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X