കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികൾ വീണ്ടും വെട്ടിലായി, ടിപ്പു സുൽത്താൻ ജയന്തിയെ പിന്തുണച്ച് ശ്രീ ശ്രീ രവി ശങ്കറും

ബിജെപി സംഘപരിവാർ പ്രവർത്തകർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ടിപ്പു സുൽത്താൻ ജയന്തിക്ക് പിന്തുണച്ചാണ് രവി ശങ്കർ രംഗത്തെത്തിയിരുന്നത്.

  • By Ankitha
Google Oneindia Malayalam News

ബെംഗളൂരു: ബിജെപി സംഘപരിവാർ പ്രവർത്തകരെ വെട്ടിലാക്കി ആർട്ട് ഓഫ് ലീവിംഗ് സ്ഥാപക ഗുരു ശ്രീ ശ്രീ രവിശങ്കർ. ബിജെപി സംഘപരിവാർ പ്രവർത്തകർ കടുത്ത എതിർപ്പ് അറിയിച്ച ടിപ്പു സുൽത്താൻ ജയന്തിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രവി ശങ്കർ രംഗത്തെത്തിയത് . എല്ലാ നേതാക്കളും ചരിത്ര പുരുഷന്മാരും നല്ലതും ചീത്തയുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ടിപ്പു സുൽത്താൻ ജനങ്ങൾക്ക് വേണ്ടി ചെയ്ത നല്ലകാര്യങ്ങളിൽ വേണം നമ്മൾ ശ്രദ്ധ ചെലുത്തുവാൻ. കൂടാതെ അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളും നമ്മൾ മാതൃകയാക്കണം. അദ്ദേഹം ചെയ്ത നല്ല പ്രവർത്തനങ്ങളെ ജീവിതത്തിൽ മാത്യകയാക്കുകയും വേണമെന്ന് ശ്രീ ശ്രീ പറഞ്ഞു. അതേസമയം ടിപ്പു ജയന്തിയ്ക്ക് ശ്രീ ശ്രീ രവി ശങ്കർ പിന്തുണ പിന്തുണ പ്രഖ്യാപിച്ചത് ബിജെപി സംഘപരിവാർ പ്രവർത്തകർക്ക് ഏൽക്കുന്ന വലിയെരു അടിതന്നെയാണ്. ടിപ്പു ജയന്തിക്കെതിരെ എതിർപ്പുമായി ഇവർ രംഗത്തെത്തിയിരുന്നു. എന്നാൽ രവി ശങ്കറിന്റെ പിന്തുണ പ്രവർത്തകരേയും നേതാക്കന്മാരേയും ശരിയിക്കും വെട്ടിലാക്കിയിട്ടുണ്ട്.

ഹൈദരാബാദ് സർവകലാശാലയിൽ സംഘർഷം, വിദ്യാർഥികൾക്കെതിരെ അധികൃതരുടെ ഷൂട്ടിംഗ് ലൈസൻസ്ഹൈദരാബാദ് സർവകലാശാലയിൽ സംഘർഷം, വിദ്യാർഥികൾക്കെതിരെ അധികൃതരുടെ ഷൂട്ടിംഗ് ലൈസൻസ്

ravisankar

ടിപ്പു സുൽത്താൻ മത ഭ്രാന്തനാണെന്നും ഭരണ കാലത്ത് ആയിരക്കണക്കിന് ജനങ്ങളെ നിർബന്ധിച്ച് മതംമാറ്റിയെന്നുമാണ് സംഘപരിവാർ സംഘടനകളുടെ വാദം. ഇക്കാരണത്താലാണ് മൈസൂരിൽ വർഷ വർഷം നടത്താറുള്ള ടിപ്പു ജയന്തിക്കെതിരെ പ്രതിഷേധവുമായി ബിജെപി അനുബന്ധ സംഘടനകൾ മുന്നോട്ട് വന്നത് . ടിപ്പു സുൽത്താന്റെ ചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുടക് ജില്ലയിലെ ആസ്ഥാനമായ മടിക്കേരിയിൽ പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ഭരണകാലത്ത് ടിപ്പു ഇവിടെ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. പ്രതിഷേധം കണക്കിലെടുത്ത് ടിപ്പു സുൽത്താൻ ജയന്തിയായിരുന്ന നവംബർ 10 ന് ഇവിടെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.

 ശശികലയുടെ സഹോദരന്റെ കോളേജ് ഹോസ്റ്റലില്‍ റെയ്ഡ്, വജ്രങ്ങളും വാച്ചുകളും കണ്ടെത്തി ശശികലയുടെ സഹോദരന്റെ കോളേജ് ഹോസ്റ്റലില്‍ റെയ്ഡ്, വജ്രങ്ങളും വാച്ചുകളും കണ്ടെത്തി

എന്നാൽ ബിജെപിയുടെ സംഘപരിവാർ പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് കർണാടകയിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളുടെ എതിർപ്പ് അവഗണിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിപുലമായി തന്നെ അഘോഷിച്ചു. കലാക്ഷേത്രയിലാണ് ആഘോഷങ്ങൾ നടത്തുന്നത്. ടിപ്പു ജയന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിലെ വിധാൻ സൗധിയിൽ നിർവഹിച്ചു.

English summary
The Karnataka government is celebrating Tipu Jayanti on 10 November amid tight security.Since 2015, when it was first celebrated, the 18th century ruler’s birth anniversary has always been highly politicised. While some parties are in favour of honouring the event, some have out rightly expressed their dissent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X