യോഗ ഉപേക്ഷിക്കണം; ശ്രീ ശ്രീ രവിശങ്കറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി
ദില്ലി: ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന് ഇറാഖിലെ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. മലേഷ്യയില്‍ യോഗ പരിപാടി നടത്താനുള്ള രവിശങ്കറിന്റെ പദ്ധതിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിക്ക് കാരണമായത്. രവിശങ്കര്‍ മലേഷ്യയില്‍ താമസിക്കുന്ന ഹോട്ടലിലാണ് കൊറിയര്‍ വഴി ഭീഷണി സന്ദേശമെത്തിയത്.
മലേഷ്യയിലെ ഹോട്ടല്‍ ജെനില്‍ ലഭിച്ച കത്തില്‍ മലേഷ്യയില്‍ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പരിപാടി അവതരിപ്പിച്ചാല്‍ ഹോട്ടല്‍ തകര്‍ക്കുമെന്നും രവിശങ്കറിനെ കഴുത്തറുത്തുകൊല്ലുമെന്നാണും പറയുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ രവിശങ്കര്‍ പോകരുതെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് ഭീഷണിക്ക് പിറകിലെന്നാണ് സ്ഥിതീകരണം.

രവിശങ്കറിന്റെ ഓഫീസ് ആണ് ഭീഷണി ലഭിച്ച കാര്യം പത്രക്കുറിപ്പ് വഴി അറിയിച്ചത്. മലേഷ്യയിലെ ബാട്ടു കവനില് ശനിയാഴ്ച ശ്രീ ശ്രീ രവിശങ്കറിന്റെ യോഗാ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചെങ്കിലും പരിപാടി റദ്ദ് ചെയ്യില്ലെന്നാണ് വിവരം. അതേസമയം, ഭീഷണിയെത്തുടര്‍ന്ന് രവിശങ്കറിനും അദ്ദേഹം താമസിക്കുന്ന ഹോട്ടലിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇറാഖിലും സിറിയയിലും ഭീകരവാദത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഇസ്ലാമിക് സ്റ്റേറ്റ്. ലോകത്ത് എല്ലാ രാജ്യത്തും തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലീം നിയമത്തിലുള്ള ഭരണമുണ്ടാകുകയെന്നതാണ് ഏറ്റവും ക്രൂരമായി എതിരാളികളെ കൊന്നൊടുക്കുന്ന ഭീകര സംഘടനയുടെ ലക്ഷ്യം. രൂപീകരിച്ച് കുറഞ്ഞൊരു നാളുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ചെറുപ്പക്കാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നും തങ്ങളുടെ കേന്ദ്രത്തിലെത്തിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് കഴിഞ്ഞിട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications