നരേന്ദ്രമോഡിക്ക് ശ്രീശ്രീ രവിശങ്കറിന്റെ പിന്തുണ
ചന്ദ്രപൂര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് ആര്‍ട്സ് ഓഫ് ലിവിംഗ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ പിന്തുണ. വളരെ നല്ല മനുഷ്യനാണ് മോഡി എന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയെക്കുറിച്ച് രവിശങ്കറിന്റെ കമന്റ്. എന്നാല്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച തന്നെ ബോളിവുഡ് താരം സല്‍മാനും ഖാനും മോഡിയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു.
ഒന്ന് രണ്ട് തവണ നരേന്ദ്രമോഡിയുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഞാന്‍ അദ്ദഹവുമായി അടുത്ത് ഇടപഴകിയിട്ടില്ല, അതുകൊണ്ട് തന്നെ രാഹുലിനെക്കുറിച്ച് അഭിപ്രായവുമില്ല - ഭാവി പ്രധാനമന്ത്രിമാര്‍ എന്ന് കരുതപ്പെടുന്ന ഇരുനേതാക്കളെയും കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു രവിശങ്കറിന്റെ ഈ മറുപടി.

വ്യക്തമായ ഭൂരിപക്ഷത്തോടെ ഏതെങ്കിലും ഒരു പാര്‍ട്ടി ഭരിക്കുന്നതാണ് രാജ്യത്തിന് നല്ലത്. കൂട്ടുകക്ഷി ഭരണം പരാജയമായിരിക്കും എന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി നമ്മള് കാണുന്നതാണ് - യു പി എ സര്‍ക്കാരിന്റെ ഭരണപരാജയത്തെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. നല്ല ഇന്ത്യയ്ക്ക് വേണ്ടി വോട്ട് ചെയ്യുക എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് ക്യാംപെയ്ന് നടത്തും.
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു മറുമരുന്നാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ അവര്‍ക്ക് ഭരണപരിചയം ഇല്ല. അഴിമതിക്കെതിരായ ആം ആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ സത്യസന്ധവും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ പരിചയസമ്പത്തില്ല എന്നത് അവര്‍ക്ക് തിരിച്ചടിയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം പോളിംഗ് ഉറപ്പുവരുത്താന്‍ വേണ്ടി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് ക്യാംപെയ്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications